Wednesday, June 18, 2008

ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധം

2007 ജൂണ്‍ 19.

പൊള്ളുന്ന 45 ഡിഗ്രീ ചൂടില്‍ ഉരുകുന്ന ഡല്‍ഹി നഗരം. വീട്ടില്‍ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് ദൃഷ്ടിയൂന്നി നില്‍ക്കുകയാണ്. അപ്പുറത്ത് ഒരു തുറസായ മൈതാനം. അതിലൂടെ പോകുന്ന ടെലഫോണ്‍ കമ്പികളില്‍ ഒരുപറ്റം കൊച്ചു തത്തകള്‍ വന്നിരുന്നു. കുശലം പറയുന്നവണ്ണം പരസ്പരം ചിലച്ചു. പിന്നെ ഉറക്കെ ചിറകടിച്ച് കൂട്ടത്തോടെ എങ്ങോ പറന്നുപോയി. കാലത്ത് തുടങ്ങിയതാണ് ഈ നില്‍പ്പ്. പുറത്തെ വേനല്‍ചൂടിനേക്കാള്‍ തീക്ഷ്ണമായ ചൂടുകാറ്റ് എന്റെ ഉള്ളില്‍ നിറയുകയായിരുന്നു. മനസില്‍ തീക്കനല്‍ കിടന്ന് എരിയുന്നു. ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഇന്ന് ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇനിയും വൈകിച്ചുകൂടാ. വൈകിയാല്‍ ഒരു പക്ഷേ എനിക്ക് നഷ്ടമാകുന്നത് എന്നെ തന്നെയായിരിക്കും. ഒരു തവണകൂടി ശ്രമിച്ചു നോക്കണോ..? എന്തിന്? എന്നിട്ട് വിണ്ടും നാണം കെടാനോ? ഇത്രയും കൊണ്ടെത്തിച്ചതു തന്നെ തെറ്റ്. മനസ് അനുവദിക്കുന്നില്ലെങ്കിലും സ്വയം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതത്തില്‍ ഇതുവരെയനുഭവിച്ചിട്ടില്ലാത്ത; ഇനിയൊരിക്കലും അനുഭവിക്കാനിടവരരുതേയെന്ന് പ്രാര്‍ത്ഥിച്ച തീക്ഷ്ണമായ അവസ്ഥ.

കൃത്യം 2 മാസം മുന്‍പാണ് ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞത്. ഇനിയെന്നുകാണും എന്നായിരുന്നു അന്ന് അവസാനമായി നി എന്നോട് ചോദിച്ചത് . പക്ഷേ അതു പറയുമ്പോള്‍ നിന്റെ കണ്ണുകളില്‍ ഒട്ടും നനവില്ലായിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്തതെന്തോ ഉണ്ടായിരുന്നു നിന്റെ ശബ്ദത്തില്‍. എന്റെ കയ്യിലെ നിന്റെ പിടി വിടുമ്പോള്‍ എനിക്കറിയില്ലായിരുന്നു അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുകയാണെന്ന്. എന്താണ് സംഭവിക്കുന്നത് എന്നു തന്നെ മനസിലാകുന്നില്ല. ക്രൂരവും ഭീകരവുമായത് എന്തോ സംഭവിക്കുന്നു എന്നുമാത്രം മനസിലായി. എനിക്ക് തെറ്റിയിരിക്കുമെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇല്ല; തെറ്റിയിട്ടില്ല. നിനക്കെന്നെ മടുത്തു. നിന്റെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നു. ഇനി? ഇല്ല. ഇനിയൊരിക്കലും എനിക്ക് ആ പഴയ ഞാനും നിനക്ക് ആ പഴയ നീയുമാകാന്‍ പറ്റില്ല. ഇന്നലെ രാത്രി നീ വിളിച്ചപ്പോള്‍ ഞാന്‍ ആവുന്നത്ര ശക്തി സംഭരിച്ച് ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ പതറിപ്പോയി. സംസാരിക്കാന്‍ ശ്രമിച്ചു. ശബ്ദം വരുന്നില്ല. ശ്വാസം മുട്ടുന്നു എനിക്ക്. രണ്ടു കൈകള്‍ എന്റെ കഴുത്തു ഞരിച്ചമര്‍ത്തുന്നു. ആ കൈകള്‍ക്ക് നിന്റെ ചൂടുണ്ടായിരുന്നു. നിന്റെ മണമുണ്ടായിരുന്നു. അത് നീയായിരുന്നു. എനിക്കെന്തേ അപ്പോള്‍ അങ്ങിനെ തോന്നിയതെന്നറിയില്ല. ഞാനതന്വേഷിച്ചില്ല. കാരണം അതെന്തെന്നന്വേഷിക്കാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതിനിടയിലും നീ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒന്നും കേട്ടതേയില്ല. അവസാനം ഒന്ന് ഒന്നുമാത്രം ഞാന്‍ കേട്ടു. എനിക്ക് ഒരിക്കലും നിങ്ങളുടേതാകാന്‍ ആകില്ലെന്ന നിന്റെ വാക്കുകള്‍. എന്തോ മറുപടി പറയാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനുമുന്‍പ് നിന്റെ ഫോണ്‍ ഡിസ്കണക്ട് ആയി. എത്ര ലാഘവത്തോടേയാണ് നീയതു പറഞ്ഞത്. നിനക്കോര്‍മ്മയുണ്ടോ ഒരു വര്‍ഷം മുന്‍പ് ആ മഴയുള്ള രാത്രി, ഒരു മൊബൈല്‍ ഫോണിന്റെ മാത്രം അകലത്തില്‍ നീ എന്നോട് പറഞ്ഞ വാക്കുകള്‍. പിന്നീടുള്ള ഓരോ ദിവസവും നീ പറഞ്ഞുകൊണ്ടിരുന്നത്. അന്നൊക്കെ നിന്റെ നിശ്വാസം പോലും ഞാനറിഞ്ഞു. നിന്റെ ഹൃദയ മിഡിപ്പിന്റെ താളം പോലും എനിക്ക് ഗണിച്ചെടുക്കാന്‍ പറ്റി. പക്ഷേ ഇന്നലെ രാത്രി അതൊന്നും ഞാന്‍ അറിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ അതൊന്നും അറിയുന്നില്ല. എത്ര ലാഘവത്തോടെ നീ എന്നെ വലിച്ചെറിഞ്ഞു?

പുറത്ത് വെയിലുമാറി ഇരുട്ടായി. മൈതാനത്തിനടുത്ത റോഡിലൂടെ പാഞ്ഞുപോയ ഒരു കാറിന്റെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു. കണ്ണഞ്ചിപ്പോയി. മണിക്കൂറുകളായി ഈ നില്‍പ്പ് തുടങ്ങിയിട്ട്. ഇതിനിടെ ഒരുതുള്ളി വെള്ളം കുടിച്ചിട്ടില്ല, ഒന്നിരുന്നിട്ടുപോലുമില്ല, കാലുറയ്ക്കുന്നില്ല. പതുക്കെ നിരങ്ങി കട്ടിലില്‍ ചെന്നു വീണു. നേരം ഇരുട്ടിയിട്ടും ചൂടിനൊരു കുറവുമില്ല. വരണ്ട കാറ്റ് ഫാനില്‍ നിന്ന് വീശിയടിക്കുന്നു. അതു കറങ്ങുന്നത് അരണ്ട വെളിച്ചത്തിലെനിക്ക് കാണാം. അതിന്റെ ഗതിവേഗത്തിനൊപ്പം മനസ് ഗതികിട്ടാതെ കറങ്ങുന്നു. നീ എന്നോടു ചെയ്തത് ക്രൂരമാണ്. അല്ല; നീമാത്രമാണ് എന്നോട് ക്രൂരത കാട്ടിയത്. അതെ; അതാണ് ശരിയായ പ്രയോഗം. പക്ഷേ നിന്റെ ക്രൂരത എന്നതിനെക്കാള്‍ ഇതിനെ വിധിയുടെ ക്രൂരത എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എങ്കിലും നിനക്കെങ്ങിനെ സാധിച്ചു ഇത്? മുന്‍പൊരിക്കല്‍ നീ പറഞ്ഞിരുന്നു; നീ ഞാനും ഞാന്‍ നീയുമാണെന്ന്. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ എന്നില്‍ ഞാനുണ്ട് എന്നാല്‍ ഞാനില്ല. ഇന്ന് ഞാന്‍ ഒരു തീരുമാനമെടുക്കുകയാണ്. 36 ദിവസം മുന്‍പ് മൂര്‍ച്ഛയുള്ള വാക്കുകള്‍ കൊണ്ട് നീ എന്റെ ഹൃദയം അറുത്തുമാറ്റി. അന്നുതൊട്ട് അനുഭവിക്കുന്ന ഈ ശൂന്യത ഇന്ന് അവസാനിപ്പിക്കണമെനിക്ക്. ഞാന്‍ എന്നെന്നേക്കുമായി ഞാന്‍ മാത്രമാകും. എന്നിലെ നീ ഇന്നത്തോടെ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നിലവശേഷിക്കുന്ന നിന്റെ അവസാനത്തെ കണ്ണി ഞാനിന്ന് അറുത്തുമാറ്റും. അതറുത്തുമാറ്റുമ്പോള്‍ എനിക്കിന്ന് വേദനിക്കില്ല. കാരണം വേദനയുടെ എറ്റവും തീക്ഷ്ണമായ ഭാവം ഞാന്‍ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു.

ജനാലയിലൂടെ ഇപ്പോള്‍ ഇളം തണുപ്പുള്ള കാറ്റടിക്കുന്നുണ്ട്. ഇടി വെട്ടിക്കൊണ്ട് മഴ. ചുട്ടുപഴുത്തു കിടക്കുന്ന ദല്‍ഹിയിയുടെ മണ്ണില്‍ നനവിന്റെ മണം. ഞാന്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തോടുള്ള പ്രകൃതിയുടെ പ്രതികരണമാകാം. എന്റെ ഹൃദയം നൂറായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറുകയാണ്. എനിക്കൊന്നുറക്കെ പൊട്ടിക്കരയനമെന്നുണ്ട് . പക്ഷേ ഞാനിന്ന് കരയില്ല. കാരണം അങ്ങിനെയായാല്‍ ഞാന്‍ തോറ്റു പോകും. വേണ്ടാ.. എനിക്ക് ഇനിയും തോല്‍ക്കേണ്ട. എല്ലാം അവസാനിപ്പിച്ചിട്ട് മനസിലെ മഹാസാഗരം ഒന്നു ഒഴുക്കികളയണം എനിക്ക്. ഞാന്‍ വെറുക്കുന്നു. പക്ഷേ നിന്നെയല്ല. എന്റെ മനസിനെ. തണുത്തു വിറങ്ങലിച്ചിരിക്കുന്ന എന്റെ മനസിനെ. ഒരുപക്ഷേ സമൂഹം നിന്നെ കുറ്റപ്പെടുത്തിയേക്കാം, വഞ്ചകിയെന്ന് മുദ്രകുത്തി ശാപവാക്കുകള്‍ ചൊരിഞ്ഞേക്കാം. പക്ഷേ ഞാന്‍ നിന്നെ കുറ്റപ്പെടുത്തില്ല. ശപിക്കില്ല. നീയെന്നെ വഞ്ചിച്ചുവെന്ന് പറയില്ല. കാരണം നീയെന്നെ വഞ്ചിച്ചിട്ടില്ല. നീ എല്ലാമെന്നോട് തുറന്നു പറഞ്ഞു. എന്നെ മടുത്തുവെന്ന്, മറ്റൊരാളുടേതായിക്കഴിഞ്ഞുവെന്ന്. മൂന്നാമതൊരാള്‍ പറഞ്ഞല്ല ഒന്നും ഞാനറിഞ്ഞത്. എല്ലാം നീ തന്നെ വിളിച്ചു പറഞ്ഞു. പക്ഷേ ഒന്നോര്‍ക്കുക; ഇത്തരത്തിലൊരനുഭവം എത്ര തീക്ഷ്ണമാണെന്ന്. അത്തരത്തിലൊന്ന് കേള്‍ക്കേണ്ടി വരുന്ന മനസിന്റെ അവസ്ഥ എന്തെന്ന്. പക്ഷേ എനിക്ക് സന്തോഷമുണ്ട് ഇപ്പോള്‍. നന്ദിയുണ്ട് നിന്നോട്. ഇത്രയെങ്കിലും നേരത്തെ ഇതവസാനിപ്പിച്ചതിന്. ഇനിയും ഇതു വലിച്ചു നീട്ടി ഒരിക്കലും തിരിച്ചു വരാനാകത്ത പടുകുഴിയില്‍ എന്നെ തള്ളിയിടാഞ്ഞതിന്. അങ്ങിനെയൊരു കരുണയെങ്കിലും എന്നോട് കാണിച്ചതിന്. നിന്നെയും എന്നെയും ഒരുമിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണി ഞാന്‍ അറുത്തു മാറ്റുകയാണ്. നിന്നെ തുറന്നു വിടുകയാണ്. നിന്റെ ലോകത്തേക്ക്. നീ സന്തോഷമായിരിക്കുക. നിന്റെ സന്തോഷമാണെനിക്ക് മുഖ്യം. നിന്റെ അഭിലാഷങ്ങള്‍ പൂവണിയട്ടെ. സ്വപ്നങ്ങള്‍ക്കെല്ലാം ചിതകൂട്ടി അതില്‍ സ്വയം എരിഞ്ഞടങ്ങും എന്റെ പ്രണയം. എന്റെ പ്രണയത്തിന് ഉദഗക്രിയകള്‍ ചെയ്യണമെനിക്ക്. എള്ളും, ചന്ദനവും,പൂവും കൂട്ടി നീതന്ന ഓര്‍മ്മകളുടെ പിണ്ഡം വച്ച് എനിക്ക് ബലിയിടണം.


മഴപെയ്തു തണുത്ത ഭൂമി. മനസിലും തണുപ്പ്. ശാന്തത. സ്വസ്ഥത. ഞാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല. നിനക്ക് വിട. എന്നെന്നേക്കും. ഒരു നീറ്റലായിപ്പോലും നീ ഇനിയെന്റെ മനസില്‍ ഉണ്ടാകരുത്. ഒരു ദുസ്വപ്നമായിപ്പോലും ഇനിയെന്റെ ജീവിതത്തില്‍ നീ വരരുത്. എനിക്കൊന്നുറങ്ങണമിനി. സമാധാനമായി. ഞാന്‍ ഉറങ്ങുകയാണ്. അല്ല ഞാന്‍ ഉണരുകയാണ്.

.

28 comments:

പുടയൂര്‍ said...

ഇത് തിളച്ചു മറിയുന്ന വികാരങ്ങളുടെ വിവരണവമല്ല. മറിച്ച് ഓര്‍മ്മകളുടെ ഒരു ക്രോഡീകരണം മാത്രം. വ്യക്തമായി ചിന്തിക്കാനുള്ള ഒരു ശ്രമം മാത്രം. ശിവാജി സാവന്തിന്റെ വാക്കുകള്‍ ഞാനിവിടെ കടമെടുക്കുകയാണ്. “ഓര്‍മ്മകള്‍ ചിലര്‍ക്ക് മയില്‍പീലി പോലെയാണ്. ചിലര്‍ക്കാകട്ടെ അതു സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂ പൊലെയും. എന്നാല്‍ എനിക്കതങ്ങിനെയല്ല. ഓര്‍മ്മകളെനിക്ക് ആനയുടെ കാലുകള്‍ പോലെയാണ്. മനസിന്റെ ആര്‍ദ്രതലങ്ങളില്‍ അവ ആഴമേറിയ പാടുകള്‍ പതിപ്പിച്ച് കടന്നു പോകുന്നു.” ഓര്‍മ്മകളുടെ ഒന്നാം ശ്രാദ്ധ ദിനത്തിലും മനസില്‍ ബാക്കിയാകുന്ന ആഴമേറിയ പാടുകള്‍....

yadu said...

Jeevithanubhavathine ithrayum pachayayi vivariykan kazhinjathil jayettanu abhimaniykam, swantham anubhavangalil ninnum padtangal ulkollunnavanaanu yadhartha vijayi.. yaar hats off to you.. "angede blogukal kalpanthakaaltholam nilanilkatte"

തോന്ന്യാസി said...

ഓര്‍മ്മകള്‍ ചിലര്‍ക്ക് മയില്‍പീലി പോലെയാണ്. ചിലര്‍ക്കാകട്ടെ അതു സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂ പൊലെയും. എന്നാല്‍ എനിക്കതങ്ങിനെയല്ല. ഓര്‍മ്മകളെനിക്ക് ആനയുടെ കാലുകള്‍ പോലെയാണ്. മനസിന്റെ ആര്‍ദ്രതലങ്ങളില്‍ അവ ആഴമേറിയ പാടുകള്‍ പതിപ്പിച്ച് കടന്നു പോകുന്നു.”


ഓര്‍മ്മകള്‍ക്ക് ഒരു തിലോദകം.......

ഞാനെന്താ മാഷേ പറയേണ്ടത്?

വായിച്ചു എന്നറിയിക്കാന്‍ ഒരു കമന്റ്......

G.manu said...

എത്ര ലാഘവത്തോടെ നീ എന്നെ വലിച്ചെറിഞ്ഞു?


അത് ദൈവം കൊച്ചുങ്ങള്‍ക്ക് കൊടുത്ത ഒരു പ്രത്യേക കഴിവാണ്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല :)

പതിവുപോലെ മനോഹരമായ ഒരു പുടയൂര്‍ കുറിപ്പ്..പ്രണയം വിരഹം നിരര്‍ത്ഥക ജന്മം ..എല്ലാം മിക്സ്‌ഡ്

കുട്ടന്‍മേനൊന്‍ said...

മനോഹരമായ കുറിപ്പ്. തീക്ഷ്ണമായ വികാരങ്ങളുടെ കുത്തൊഴുക്ക് .. തീക്കനലുകള്‍ ഒഴുകിവരുന്ന ..
നന്നായിട്ടുണ്ട് ..

fejina said...

jayetta e anubhava kurip vayikumbol avalde mukam valathe orma varunnu
enikum avallde aduth ninn undayath ethpole oru anubhavam tanneya.....
pakshe jayanu ath maayatha muriv anegil njan ath epazhe marannu
karanam avale njan enno manasilakiyirunnu
orupakshe jayettan ishtapedunathinnu mumpe tanne
sry valathe sangadam varunnu ethoke ezhuthubol
oru request koodi ethinte thudakavum odukavum onnum eni ezhutharuth
pls...............

മുരളിക... said...

നിന്നെ തുറന്നു വിടുകയാണ്. നിന്റെ ലോകത്തേക്ക്. നീ സന്തോഷമായിരിക്കുക. നിന്റെ സന്തോഷമാണെനിക്ക് മുഖ്യം. നിന്റെ അഭിലാഷങ്ങള്‍ പൂവണിയട്ടെ. സ്വപ്നങ്ങള്‍ക്കെല്ലാം ചിതകൂട്ടി അതില്‍ സ്വയം എരിഞ്ഞടങ്ങും എന്റെ പ്രണയം. എന്റെ പ്രണയത്തിന് ഉദഗക്രിയകള്‍ ചെയ്യണമെനിക്ക്. എള്ളും, ചന്ദനവും,പൂവും കൂട്ടി നീതന്ന ഓര്‍മ്മകളുടെ പിണ്ഡം വച്ച് എനിക്ക് ബലിയിടണം........


ജയന്‍... അങ്ങനെ വിളിച്ചോട്ടെ?
അറിയാതെ എങ്കിലും വേദനിപ്പിച്ചോ ഞാന്‍? പിന്നെന്തിനെ എനിക്ക് ഈ ലിങ്ക്? ആദ്യമായല്ലേ ഇങ്ങനെ ഒന്നു??
എഴുതിയ ഒരു കവിതയ്ക്ക് ആരെയോ ഓര്‍ക്കാനുള്ള കഴിവുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞത് വെറുതെ ആയിരുന്നില്ലേ? ??
എനിക്കിപ്പോള്‍ സംശയം തോന്നുന്നു... ബോധപൂര്‍വം ചെയ്തതല്ല എന്ന് തന്നോട് വിശദീകരിക്കണം എന്ന് തോന്നുന്നു... വെറുതെ ഒരു സോറി പറയണം എന്ന് തോന്നുന്നു...

മുരളിക... said...

സ്നേഹമെന്നത് നല്‍കിയും, വാങ്ങിയും ജയിക്കാനുള്ള ഒന്നല്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.. ഒപ്പം,
കടം വീട്ടാന്‍ ജീവിതം തീര്‍ത്ത ഇടപ്പള്ളിക്കും, മയക്കൊവ്സ്ക്കിക്കും, രാജലക്ഷ്മിക്കും, നന്തിതയ്ക്കും.. നമുക്കിടയില്‍ ഒന്നുമില്ലെന്നും....
(ഒരു പിടി ഓര്‍മ്മകള്‍ ഉള്ളിലെത്തിച്ചു ഈ കുറിപ്പ്. ദീപ്തവും, ശപ്തവുമായ ഓര്‍മ്മകള്‍.. ആഹ്, വേണ്ടിയിരുന്നില്ല.. ഒരിക്കല്‍ കൂടി ക്ഷമിക്കുക, അത്രമാത്രം)

varkey said...

ബ്ലോഗിലെ ആത്മകഥയില്‍ ഞാനും ഉണ്ടെന്നു തോന്നി. വരികള്‍ക്കിടയില്‍... ജീവിതം അങ്ങനെ ഓരോരുത്തര്‍ക്കുമായി വെച്ചുനീട്ടുന്ന അനുഭവങ്ങള്‍ ചിലപ്പോള്‍ കണ്ണികള്‍ ചേര്‍ക്കുന്നു. ചിലകണ്ണികള്‍ പൊട്ടിക്കുന്നു. എനിക്കു നിന്റെ മനസ്സ്‌ കാണാനാവുന്നുണ്ട്‌. ഓരോരുത്തരും അവരവരുടെ ജാലകത്തിലൂടെയാണ്‌ ജീവിതത്തെ കാണുന്നത്‌. അനുഭവിക്കുന്നത്‌.... ഞാനറിഞ്ഞിടത്തോളം നിന്റെ കാഴ്‌ചപ്പാടാണ്‌ ശരി. എല്ലായിപ്പോഴും ശരികള്‍ വിജയിക്കണമെന്നില്ല എങ്കിലും നമ്മുടെ ശരികളെ കൈവിടാതിരിക്കുക... അതു നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. എനിക്കും നിനക്കുമൊക്കെ അങ്ങനെയങ്ങനെ ഒരുപാട്‌ കാര്യങ്ങളുണ്ടല്ലോ... പറയാനും പറയാതിരിക്കാനുമായി....

Sarija N S said...

അപ്പൂ,
നീ ഇത്‌ ആത്മാവ്‌ കൊണ്ടാണെഴുതിയത്‌ എന്നറിഞ്ഞു പോയതിനാല്‍ എനിക്കു പറയാന്‍ ഒന്നുമില്ല

PM said...

chilar anganeyanu appuvetta...nammude kuttamallo onnum...ende oru kuttukaranum ithupolulla oru anubhavamundayirunnu....he was totally destroyed...but he said me later that it helped him to find a new person inside him...helped him to purify him self...so appuvettanu orumakal orikkalum anayude kalukal pole avaruthu...atu mayilpili poleyum ilanjippukkal poleyum avan njan prarthikkum...vayichu kazhinjappo manassil oru vingal pole tonni...

Madampu Vasudevan said...

നന്നായിരിക്കുന്നു നിന്നെ എനിക്ക് മടുത്തു അല്ലെ എങ്കില് "സുശ്രാദ്ദ മസ്തു "

ലീല എം ചന്ദ്രന്‍.. said...

“ഓര്‍മ്മകള്‍ ചിലര്‍ക്ക് മയില്‍പീലി പോലെയാണ്. ചിലര്‍ക്കാകട്ടെ അതു സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂ പൊലെയും. എന്നാല്‍ എനിക്കതങ്ങിനെയല്ല. ഓര്‍മ്മകളെനിക്ക് ആനയുടെ കാലുകള്‍ പോലെയാണ്. മനസിന്റെ ആര്‍ദ്രതലങ്ങളില്‍ അവ ആഴമേറിയ പാടുകള്‍ പതിപ്പിച്ച് കടന്നു പോകുന്നു.”
june 19 ormakalude sraddhadinamalla.rakshappedalinte aaghosha dinamaayi karuthuka.

kariannur said...

ഒരുമ ഓര്‍മ്മയുടെ രൂപം എടുക്കുമ്പോള്‍ കുറേ ഊര്‍ജ്ജം വികിരണം ചെയ്യുകയും കുറേ ആഗിരണം ചെയ്യുകയും ചെയ്യും. ഇത് മനസ്സിന്‍റെ രസതന്ത്രനിയമമാണ്. ഒരുമയും ഓര്‍മ്മയും പുഴു സഞ്ചരിയ്ക്കുന്നതു പോലെ ആണ്. മുന്‍ഭാഗം ഉറപ്പിച്ച് പിന്‍ഭാഗം ഉയര്‍ത്തും. പിന്‍ഭാഗം ഉറപ്പിച്ച് മൊന്‍ഭാഗം ഉയര്‍ത്തും. അതു മുന്നോട്ട് ഒന്നില്‍ നിന്ന് ഒന്നിലേയ്ക്കു സഞ്ചരിയ്ക്കുന്നതാണ് പ്രകൃതി.

ചവറ്റു കൊട്ട ഉപയോഗശൂന്യമായ വസ്തുക്കള്‍ ഇടാനുള്ളതാണ്. അതു ഉപയോഗിയ്ക്കണം. കെട്ട ഓര്‍മ്മകള്‍ ഉപേക്ഷിച്ച് പുതിയ ഒരുമകളും പുതിയ ഓര്‍മ്മകളും ഉണ്ടാവണം. അങ്ങിനെ ഊര്‍ജ്ജം നിലനിര്‍ത്തണം

rasmi said...

i feel nobody is indispensable to anybody else...അങ്ങനെയെങ്കില്‍ ഈ ലോകത്ത് ഓരോ മരണത്തിനും ഒപ്പം ഒരു കൂട്ടം ആത്മഹത്യകള്‍ ഉണ്ടായേനെ : ഇത് practical thought.
ഇനി emotional thought:പ്രിയപ്പെട്ട ഒരാള്‍ അകലുമ്പോള്‍ , മരിക്കുമ്പോള്‍ , മറക്കുമ്പോള്‍ , നമ്മിലെ ഒരു ഭാഗം മരിക്കുന്നുണ്ട് , അല്ലെ ?അയാള്‍ക്ക് /അവള്‍ക്കു മാത്രം കാണാവുന്ന എന്തോ ഒന്ന് . again, letting it go is the only way to move on. life is not about losses, afterall...എന്നാലും വൈകാരികതയുടെ വലിയൊരു കടലും പിന്നെ നിസംഗതയുടെ ഇനിയും വല്യ ഒരു ചതുപ്പും കടന്നാലേ ഞാന്‍ ആദ്യം പറഞ്ഞ practical thought-ഇല്‍ നമ്മള്‍ എത്തിച്ചേരൂ
..മനുഷ്യന്‍ എത്ര നിസ്സാരം , അല്ലേ ?!

Arun Kayamkulam said...

പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/

surya said...

I dont know what to say because its very difficult to express a reaction in words in complicated emotional moments...and I know each and every word u have written is real...

I paste a link of my favourite song which I got as a gift when I was in a complicated situvation.I think u like it.

http://www.lyricsdomain.com/7/gloria_gaynor/i_will_survive.html

http://www.youtube.com/watch?v=Xv6lHwWwO3w

You proved those lines.Congras.Wish u all the very best from bottom of my heart..

ഗീതാഗീതികള്‍ said...

മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ ആഴമേറിയ പാടുകള്‍ തീര്‍ക്കുന്ന ആനയുടെ കാലുകള്‍ പോലെയാണ് ഓര്‍മ്മ കള്‍ ....
എങ്കിലും, കാലപ്രവാഹത്തില്‍ അവയുടെ ആഴം കുറയും ....
സമാധാനിക്കൂ പുടയൂര്‍....
അതിനല്ലേ കഴിയൂ നമുക്ക്. എല്ലാം താങ്ങാനുള്ള ശക്തി ദൈവം തരട്ടെ...

sumi said...

ippozhum jaya?
enikkariyilla jaya..aval cheythathu thettano?seriyano?
nee parayunnu society ninne vanchakiyennu vilichekkamennu!!society.???
avalk vendathathine vendennu parayaanulla swathanthryam avalkille?
enikk confusion aanu........
ninne nyaayeeekaricha athe enikk.........!!!!!!!!!!!

sreekkuttan said...
This comment has been removed by the author.
അന്യന്‍ said...

വണ്ടിയില്‍ കയറ്റി
ആളില്ലാ സ്റ്റോപ്പില്‍
ഇറക്കിവിടാന്‍
പെണ്ണുമ്പിള്ളമാരോളം
കഴിവ്‌ മറ്റാര്‍ക്കും...
ഇല്ലല്ലോ.. മാഷേ...???? :)

"നന്ദിയുണ്ട് നിന്നോട്.
ഇത്രയെങ്കിലും നേരത്തെ
ഇതവസാനിപ്പിച്ചതിന്.."

ജയന്‍....
അതിപ്പോഴെങ്കിലും തിരിച്ചറിഞ്ഞത്‌
നന്നായെന്ന്‌ തോന്നുന്നില്ലേ...???
പിന്നെ ആ ഓര്‍മ്മയുടെ ഒന്നാം ദിനത്തില്‍
അധികം വേദനിക്കേണ്ടതില്ല...
കാരണം താലിച്ചരടിന്റെ
വക്കോളമെത്തിയില്ലല്ലോ...
ആ ദൗര്‍ഭാഗ്യമെന്ന്‌ കരുതി
ആശ്വസിക്കുക...

ഫെജിന..
വെറുതെയെന്തെങ്കിലും
പറയുകയാണോ..
നിനക്ക്‌ അവളുടെയടുത്ത്‌ നിന്ന്‌
ഇത്രയധികം വേദനാജനകമായ
അനുഭവം എന്താണുണ്ടായത്‌....???

മുരളീ നീ നിന്റെ പ്രണയത്തിന്‌
ഉദയക്രിയ ചെയ്തുകൊള്ളൂ...
അതില്‍ യാതൊരു പ്രശ്നവുമില്ല..
എന്നാല്‍ അത്‌ ജയന്റെ
ഓര്‍മ്മകളുടെ പിണ്ഢം വച്ച്‌
അതിന്‌ മുകളില്‍ ബലിയിട്ടുകൊണ്ടാവരുത്‌...

എന്തായാലും ആത്മകഥ കൊള്ളാം...
പുതയൂര്‍...
അനുഭവത്തിന്റെ തീവ്രതയും...:)

മുരളിക... said...

ഇല്ല അന്യന്‍,,, പിരിഞ്ഞു പോയ കാമുകിയെ ഓര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കാനും, ജീവിതത്തിനു ഉദകക്രിയ ചെയ്യാനും ഞാന്‍ ആളല്ല. (നമുക്ക് വേറെ ഓപ്ഷന്‍സ് ഉണ്ട് കുട്ടാ) അഥവാ അങ്ങനെ ഒന്നുന്ടെന്കില്‍ സ്വന്തം പേരില്‍ പറയാനും ധൈര്യമുണ്ട് നിന്റെ കൂടുകാരന് എന്നതില്‍ സംശയമുണ്ടോ സുഹൃത്തെ? ഒഴുകിപോയ പുഴ പോലെയും പെയ്തു തീര്‍ന്ന മഴ പോലെയും കുറെ പ്രണയങ്ങള്‍... പറഞ്ഞല്ലോ ഞാന്‍, ഇടപ്പള്ളിയും, മയക്കൊവ്സ്കിയും, രാജലക്ഷ്മിയും നമുക്ക് ഒന്നുമല്ല, ഒന്നും..


(വിഷയം മാറുന്നു, നമുക്ക് തുറന്ന ചര്‍ച്ചകള്‍ക്കുള്ള സ്ഥലം വേറെ കണ്ടുപിടിക്കാം.. ജയനെയും അദ്ദേഹത്തിന്റെ കമന്റ് ബോക്സ് നെയും വെറുതെ വിടുക)
ക്ഷമിക്കുക ജയന്‍.. അറിയാതെ കൈവിട്ട കല്ല്‌ ഇത്രടം പോകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.)

fejina said...

aa.........paranja anyanum undayidund anubhavam ennanu enthe ormayil ullath.....pakshe parasparam paranju teerkan jayettante blog njan upayogapeduthunath shariyallallo?
moopark venda marupadi nerid kodukatto........u dont worry
pne nammade nattil parayum orupad pennu nokiyal chaduka chelikuzhiyil ayirikumennu........atramatram........

ഉപാസന || Upasana said...

ശിവാജി സാവന്തിന്റെ “കര്‍ണന്‍“ വായിച്ചിട്ടുണ്ട്.
ഒരു നല്ല ആ വിഷ്കാരം.

പിന്നെ ജയന്‍ പ്രേമം അതൊക്കെ വിടടോ.. :-)
ഓര്‍മകളുടെ ചങ്ങലക്കെട്ടില്‍ നിന്ന് മുക്തനാകാന്‍ ശ്രമിയ്ക്കൂ.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരികള്‍ക്കിടയിലെവിടയാണ് എന്റെ മനസ്സുടക്കിയതെന്നു പറയാന്‍ വയ്യ

പുടയൂര്‍ said...

നന്ദി. അഭിപ്രയങ്ങള്‍ക്ക്.

Smitha said...

appu, ippo angane vilikananu thonune virodam illalo, njan ithu aadhyam vayichappo ithinte varikalile theevratha kandillayirunu, but thanne manasilakiyapo sarikum feel cheyunundu to.

Ashok said...

ugran kootukar!!!!!