Tuesday, January 8, 2013

പൊതിചോറ്



തിടപ്പള്ളിയിൽ നിന്ന് ഒരു ഇലവാട്ടി  നിവേദ്യ ചോറും പൊതിഞ്ഞെടുത്ത് മാധവൻ നമ്പൂതിരി ധൃതിയിൽ പുറത്തേക്കിറങ്ങി. പിന്നെ എന്തോ സംശയിച്ചിട്ടെന്ന പോലെ വീണ്ടും തിടപ്പള്ളിയിലേക്ക് കയറി. കയ്യിലെ ഇലപ്പൊതി തുറന്ന് അതിലെ നിവേദ്യ ചോറു രണ്ടായി പകുത്തു. ഒന്ന് വേറെ പൊതിഞ്ഞ് കടലാസു ചുറ്റി തന്റെ തോൾ സഞ്ചിയിൽ ഇട്ടു. മറ്റേതു കയ്യിലെടുത്ത് വേഗത്തിൽ പുറത്തിറങ്ങി, അമ്പലം അടച്ച് താക്കോൽ എടുത്ത് മുണ്ടിന്റെ കോന്തലയിൽ കെട്ടിയിട്ടു, ഒന്നുകൂടി വാതിലടച്ചെന്ന് ഉറപ്പ് വരുത്തി. തോള് സഞ്ചിയില് നിന്ന് ഒരു നരച്ച കുപ്പായം വലിച്ചെടുത്ത് അത് ഒന്ന് കുടഞ്ഞുടുത്തു. നേരെ  അമ്പലച്ചിറയിൽ ഇറങ്ങി. തന്റെ വരവ് പ്രതീക്ഷിച്ചെന്നപോലെ അക്ഷമരായി  കാത്തു നിൽക്കുന്ന നൂറായിരം മത്സ്യകൂട്ടങ്ങൾക്ക് ഇടയിലേക്ക്  കയ്യിലെ ഇലപ്പൊതിയിൽ നിന്ന് രണ്ടു പിടി നിവേദ്യ ചോറു നീട്ടിയിട്ടു..
ഇന്ന്  നിങ്ങൾക്ക് റേഷനാണ്ട്ടോ..  ചിറവക്കിലെ കാക്കകൂട്ടങ്ങൾ മാത്രല്ല പോലീസ് സ്റ്റേഷനു പിന്നിലെ പാണ്ടൻ നായക്കും കോടതി റോട്ടിലെ പൂച്ചകൂട്ടങ്ങൾക്കും വേണം ഇന്ന് മുതൽ എന്റെ കയ്യോണ്ട് ഓരോ പിടി ചോറ് ... പാവങ്ങളല്ലേ.. അവര്ക്ക് ഒരു നേരത്തെ അന്നം കിട്ടാന് വേറെ എന്താ മാര്ഗ്ഗം. എന്ന് വച്ച് നിങ്ങളെ ഞാന്  മറക്ക്വോന്നുല്ല്യാട്ടോ...  അയാൾ അവരോടെന്നപോലെ   ഉറക്കെ പറഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ ഓരോരുത്തരെ കിട്ടുംനാളെയാരാണാവൊ നമ്മടെ അന്നം മുടക്കാൻ പുതുതായി വരണത് എന്ന് ഭാവത്തിൽ മത്സ്യകൂട്ടം അസഹിഷ്ണുത കാട്ടി.. 
നാളെ അമ്പലത്തിൽ നിറമാലയുണ്ട്. നാഴി അരി കൊണ്ട് പായസം വയ്ക്കും.. അപ്പൊ നിങ്ങൾക്ക് കൂടുതൽ തരാം. ഇന്നത്തേനു പകരം കൂടി അപ്പൊ തരാം. മാധവൻ നമ്പൂതിരി അവരെ സമാധാനിപ്പിച്ചു. .
  എന്താ തിരുമേനി മത്സ്യങ്ങളോട് കിന്നാരം പറഞ്ഞോണ്ട് നിൽക്കുകയാണൊ..? പത്തുമണിക്ക് സ്റ്റേഷനിലെത്തേണ്ടേ..? ചിറയുടെ അങ്ങേക്കരയിൽ നിന്ന് രാഘവൻ മാഷ് വിളിച്ച് ചോദിച്ചു
വേണം.. പൊവ്വായി.. ഇവിടെ മത്സ്യകൂട്ടങ്ങൾക്ക് പരിഭവം തീരണില്ല്യ.. അതാ അമാന്തിച്ചേ.. അയാൾ പറഞ്ഞു.
 അതെങ്ങിനെയാ തിരുമേനീ പരിഭവല്ല്യാണ്ടിരിക്ക്വൊ.. അവറ്റോൾക്ക് ഇത്രേം കാലം കിട്ടിക്കൊണ്ടിരുന്ന ഭക്ഷണത്തിനു ഒരോ ദിവസം കൂടുന്തോറും പുതിയ പുതിയ അവകാശികൾ വരികയല്ലെ.. ആർക്കായാലും ഉണ്ടാകില്ലെ പരിഭവം.. രാഘവൻ മാഷ് ചിരിച്ചുകൊണ്ട്  പറഞ്ഞു
 മാഷുടെ വർത്താനോം കേട്ടോണ്ട് നിന്നാ എനിക്ക് വൈകും. ഞാൻ പോണു. പുതിയ എസ്. ചൂടനാന്നാ സംസാരം.. അപ്പൊ വൈകീട്ട് കാണാം. തൊഴാൻ വരുണ്ടാവില്ല്യേ മാഷേ.. കൽപ്പടവുകൾ വേഗത്തിൽ കയറുന്നതിനിടെ മാധവൻ നംബൂതിരി വിളിച്ച്ചോദിച്ചുരാഘവൻ മാഷിന്റെ ഉത്തരത്തിനു കാക്കാതെ മാധവന് നമ്പൂതിരി ധൃതിയില് നടന്നു
 ചിറവക്കിലെ കാക്കകൂട്ടങ്ങൾക്കും ക്ഷമ തെറ്റി തുടങ്ങി. നിത്യേനെ ഒരു പിടി ചോറു കിട്ടുന്നതാ.. മത്സ്യകൂട്ടങ്ങൾ മുഴുവൻ ചോറും തരാക്കീട്ടുണ്ടാകും.വേഗത്തിൽ നടന്നു വരുന്ന് അയാളെ നൊക്കി കാക്കകൂട്ടങ്ങൾ ആക്ഷേപം പറഞ്ഞു
 ഇല്ല്യ... പേടിക്കേണ്ട... നിങ്ങടെ പങ്ക് വേറാർക്കും കൊടുക്കില്ല്യ... കൈ നിറയെ ചോറുവാരി കാക്കകൂട്ടത്തിനായി റോട്ടു വക്കിൽ വിതറിക്കൊണ്ട് അയാൾ പറഞ്ഞുകാക്കകൾ തിരക്ക് കൂട്ടി
എനിക്കും തിരക്കുണ്ട്.. സ്റ്റേഷനിൽ എത്താൻ നേരം വകിയാൽ പിന്നെ അത് മതി. പുതിയ എസ്. ആളൊരു ചൂടനാത്രെ..
ഇലപ്പൊതിയിലെ ബാക്കി ചോറ്  ഭദ്രമായി പൊതിഞ്ഞ് തോൾ സഞ്ചിയുടെ പുറത്തെ കള്ളിയിലിട്ട് അയാൾ ധൃതിപ്പെട്ട് നടന്നു. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാൻ നന്നെ പണിപ്പെട്ടു. നഗര ജീവിതത്തിന്റെ പ്രാരബ്ദ്ധങ്ങളുമായി പരക്കം പായുന്ന ആളുകൾ, തിരക്കുള്ള ബസ്സിലേക്ക്  പിന്നേയും ആളെ കുത്തി നിറയ്ക്കുന്ന കണ്ടക്ടർ, ഓട്ടോ റിക്ഷകളിൽ ജീവശ്വാസം തേടിയെന്നോണം തല പുറത്തേക്കിടാൻ തിരക്ക് കൂട്ടുന്ന സ്കൂൾ കുട്ടികൾ, പുതിയ ദിവസത്തെ പുതിയ കചവട തന്ത്രങ്ങളുമായി വഴി വാണിഭക്കാർ, ഭാഗ്യം വിളിച്ച് പറഞ്ഞ് അന്നത്തെ ഭാഗ്യത്തിനായി നെട്ടോട്ടമോടുന്ന ഭാഗ്യക്കുറിക്കാർ. അവർക്കെല്ലാം ഇടയിലൂടെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനായ മാധവൻ നമ്പൂതിരി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് കളഞ്ഞ്, തേഞ്ഞു തീരാറായ ചെരുപ്പും വലിച്ച് തോൾ സഞ്ചി ഒതുക്കിപ്പിടിച്ച് ധൃതിയിൽ പോലീസ് സ്റ്റേഷനിലേക്ക് നടന്നു.
സഹജീവികൾക്കും നമ്മൾ ഓരോരുത്തരേയും പോലെ ഭൂമിയിൽ അവകാശങ്ങൾ ഉണ്ട് എന്ന സിദ്ധാന്തമാണു കേവലം പ്രാഥമിക വിദ്യാഭ്യാസം മാതമേ ഉള്ളൂ എങ്കിലും അദ്ദേഹത്തിനെ വ്യത്യസ്ഥനാക്കുന്നത്... അമ്പലം, അമ്പലപ്പറമ്പ്, ഇല്ലം, ഇല്ലപ്പറമ്പ്, തുടങ്ങി നിത്യം പെരുമാറുന്ന ഇടങ്ങളിലെ. ഉറുമ്പ് മുതല് അമ്പലക്കാള വരെയുള്ളവരാണ് മാധവന് നമ്പൂതിരിയുടെ കൂട്ടുകാര്... പുതുതായി കാണുന്ന ഓരോ ജീവിയും അടുത്ത ദിവസമാകുംപോഴേക്കും സൌഹൃദത്തിലാകും, പരസ്പരം സംസാരിക്കും. മാധവന് നമ്പൂതിരി കൊടുക്കുന്ന അരിമണിയും, ചോറും പായസവും കഴിക്കും.  മറ്റെവിടെയും കാണാത്ത ഒരു ആത്മ ബന്ധം അവരില് രൂപപ്പെടും. എന്നാല്  കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി ഏറെക്കുറെ മാധവൻ നമ്പൂതിരിയുടെ നിത്യ നിദാനങ്ങൾ ആകെ തകിടം മറിഞ്ഞുകാലത്ത് അമ്പലമടച്ചാൽ ദേവന്റെ നിവേദ്യച്ചോറിൽ ഒരു ഓഹരി പൊതിഞ്ഞെടുത്ത് ഇറങ്ങും. മുന്പ് ഇല്ലാത്തെക്കായിരുന്നുവെങ്കില് ഇപ്പോള് അത് മാറിനേരെ പോലീസ് സ്റ്റേഷനിലേക്കാണു ഇപ്പോള്  യാത്ര. ഉച്ച ഭക്ഷണത്തിനു കണക്കാക്കിയാണു പൊതിചോറെങ്കിലും പലപ്പോഴും മാധവൻ നമ്പൂതിരിക്ക് അതിനു സാധിക്കാറില്ല. അതിനു മുൻപേ തന്നെ മറ്റ് പല അവകാശികളെ അയാൾ കണ്ടു മുട്ടും. അവരെ ഊട്ടും. വല്ലതും മിച്ചമുണ്ടെങ്കിൽ തനിക്കും. അത്രയേ കണക്കാക്കാറുള്ളൂ മാധവൻ നമ്പൂതിരി. നാൾക്കുനാൾ അയാളുടെ ചോറിനു അവകാശികൾ കൂടി വന്നപ്പോൾ പൊതി ഒന്നു കൂടി വർദ്ധിപ്പിച്ചു നോക്കി. പക്ഷേ ഉൂണു കാലാകുമ്പോഴേക്കും എവിടെ നിന്നെങ്കിലും എത്തും  പൊതിയൊരതിഥി . 
വിശക്കുന്നവന്റെ വിശപ്പകറ്റാൻ സ്വയം പട്ടിണികിടക്കാനും മടിക്കാത്ത മനുഷ്യനാണ് മാധവന് നമ്പൂതിരി  കയ്യിലെ പണം കൊട്ടിഘോഷിച്ച് ദാനധർമ്മങ്ങൾക്ക് വിനിയോഗിച്ച്സമൂഹത്തിൽ പരമശ്രേഷ്ഠൻ ആവുന്നതല്ല ഇദ്ദേഹത്തിന്റെ ശീലം. അമ്പലത്തിലെ 1250 രൂപാ  മാസ ശമ്പളത്തിൽ നിന്ന് അഛന്റെ ചികിത്സാ ചിലവും, കുട്ടികളുടെ വിദ്യാഭാസവും മറ്റ് കുടുംബചെലവുകളും നിവൃത്തിക്കുന്ന കേവലം ഒരു ശാന്തിക്കാരാൻ മാത്രമാണു അദ്ദേഹം. പ്രാരബ്ദ്ദങ്ങൾക്കിടെ മിച്ചം വയ്ക്കുന്ന സംഖ്യയാണു തിടപ്പള്ളിയിലേ ഉറുമ്പിനും, ചിറയിലെ മത്സ്യങ്ങൾക്കും, ചിറവക്കിലെ കാക്കകൂട്ടത്തിനും, വഴിവക്കിലെ നായകൂട്ടത്തിനും, പൂച്ചകൂട്ടത്തിനും ഒരു നേരത്തെ അന്നമായി മാറുന്നത്. തിടപ്പള്ളിയിലെ ചുമരരികിലൂടെ പോകുന്ന ഉറുമ്പിൻ കൂട്ടത്തിനു പായസത്തിനു കൊണ്ടുവന്ന പഞ്ചസാരയിൽ നിന്ന് ഒരോഹരി. എലിക്കൂട്ടത്തിനു തേങ്ങാപൂൾ. കുറുഞ്ഞി പൂച്ചയ്ക്ക് പാൽപായസം. അമ്പലപ്രാവിനു അരിമണി, വർഷങ്ങളോളമായി മാധവൻ നമ്പൂതിരി മുറതെറ്റാതെ ഇവരെയെല്ലാം ഊട്ടി. ഒരാളിൽ നിന്നും ഇതിനു വേണ്ടി പണം സമാഹരിച്ചില്ല. ഒരാളോടും ഇക്കാര്യം പറഞ്ഞ് വീമ്പടിച്ചുമില്ല. എന്നിട്ടും മാധവൻ നമ്പൂതിരിയുടെ ജീവിതം തകിടം മറിഞ്ഞു. ശാന്തിക്ക് ശേഷം ഇല്ലത്തെ പശുക്കൾക്കും പറമ്പിലെ ചെറു ജീവികൾക്കും ഒപ്പമായിരുന്ന മാധവൻ നമ്പൂതിരിയുടെ ജീവിതത്തിലേക്ക് അങ്ങാടിയിലെ പൂച്ചകൂട്ടങ്ങളും, പോലീസ് സ്റ്റേഷനു സമീപത്തെ പാണ്ടൻ നായയുമെല്ലാം കടന്നു വന്നിട്ട് നാളുകൾ ഏറെയായിട്ടില്ല. കൃത്യമായിപ്പറഞ്ഞാൽ  ഒന്നരമാസംപോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയാൺ ഇപ്പോൾ മാധവൻ നമ്പൂതിരി. അതും അറിയാത്ത കുറ്റത്തിനു. എല്ലാവർക്കുമറിയാം ഇയാൾ നിരപരാധിയാണെന്ന്. പക്ഷേ നിയമത്തിനു അതൊന്നും അറിയേണ്ട കാര്യമില്ല. മാധവൻ നമ്പൂതിരിക്ക് നിയമ പരിരക്ഷ നൽകാൻ ദേവസ്വം അധികൃതരും താൽപ്പര്യപെട്ടില്ല. ആരുമില്ലാത്തവനു ദൈവം തുണ.
 "കൃഷ്ണാ... സമസ്ഥാപരാധങ്ങളും പൊറുക്കണേ... മനസാ വാചാ കർമ്മണാ.. ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നിട്ടും എന്തിനാണു പരീക്ഷണങ്ങൾ.. ന്റെ പെരുംതൃക്കോവിലപ്പാ.. പൊന്നും തമ്പുരാനേ.. കാത്ത് രക്ഷിക്കണെ..." വിറയ്ക്കുന്ന കൈകാലുകളും, പിടയ്ക്കുന്ന ഹൃദയവുമായി മാധവൻ നമ്പൂതിരി പോലീസ് സ്റ്റെഷനിലേക്ക്  പ്രവേശിച്ചു
ഹെഡ് കോൺസ്റ്റബിൾ ചന്ദ്രൻ നമ്പ്യാർ മാധവൻ നമ്പൂതിരിയെ നോക്കി ഒന്ന് അമർത്തി മൂളി. " തന്നോ ട് കാലത്ത് നേരത്തെ എത്തണം എന്ന്  പറഞ്ഞതല്ലേ.. എസ്. . വന്നിട്ട് പോയി. ഇനി താമസിക്കും  അതുവരെ കാത്തിരിക്കു. മൂലയില് ഇരുന്നോ.. സാർ വന്നാ വിളിക്കും.. അപ്പൊ ചെന്നാമതി.." സമൃദ്ധമായ മീശ തഴുകിക്കൊണ്ട് ചന്ദ്രൻ പോലീസ് പറഞ്ഞുപഴയ എസ്.. സച്ചിദാനന്ദന് സാര്  സ്ഥലം മാറി പോയതില്‍  പിന്നെ ഒരു മാസത്തിലധികമായി  ഹെഡ് കോൺസ്റ്റബിൾ ചന്ദ്രൻ നമ്പ്യാര്ക്കായിരുന്നു സ്റ്റേഷന്റെ ചുമതല.  അയാള്‍  കുറച്ചൊന്നുമല്ല ഇത്രകാലവും മാധവന് നമ്പൂതിരിയെ ബുദ്ധിമുട്ടിച്ചത്. ദേഹോപദ്രവം ഉണ്ടായിട്ടില്ലെങ്കിലും ചന്ദ്രന് പോലീസ് നിത്യേന നടത്തുന്ന മാനസീക പീഡനം അസഹനീയമായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളും, തളര്ന്ന മനസുമായായിരുന്നു പല ദിവസങ്ങളിലും മാധവന് നമ്പൂതിരി സ്റ്റേഷനില് നിന്നും മടങ്ങിയത്. ഇന്ന് പുതിയ എസ്.. ചുമതലയേ ല്ക്കുകയാണ് . കാലത്ത് പത്ത് മണിക്ക് മുന്പ് സ്റെഷനില് എത്തണമെന്ന്  പറഞ്ഞിരുന്നു. പക്ഷെ പത്ത് മണിക്കാണ് അമ്പല നട അടയ്ക്കുകഇപ്പോള് മണി പതിനോന്ന്പുതിയ എസ്. . ആളൊരു ചൂടനാണെന്നാ കേട്ടത്. ഇനി എന്താകുമെന്തോകൈകാലുകൾ തളരുന്നത് പോലെ. തൊണ്ട വരളുന്നു.. "പെരുംതൃക്കോവിലപ്പാ.. പരീക്ഷിക്കല്ലേ.. അന്യഥാ ശരണം നാസ്തി, ത്വമേവ ശരണം മമ: തസ്മാൽ കാരുണ്യ ഭാവേന രക്ഷ രക്ഷ മഹേശ്വര.." വിറയാർന്ന ചുണ്ടുകളോടെ മാധവൻ നമ്പൂതിരി പ്രാർത്ഥിച്ചു
ഒന്നര മാസം മുൻപ് അമ്പലത്തിൽ നടന്ന ഒരു മോഷണമാണു മാധവൻ നമ്പൂതിരിയുടെ ജീവിതം മാറ്റി മറിച്ചത്.  കഴിഞ്ഞ മഴക്കാലത്ത് കോരിച്ചൊരിയുന്ന ഒരു തണുത്ത പ്രഭാതത്തിൽ അമ്പലത്തിലെ പതിവ് നിത്യതകളിലായിരുന്നു മാധവൻ നമ്പൂതിരി. മഴയായതിനാൽ അമ്പലത്തിലെ പതിവു സന്ദർശ്ശകർ തന്നെ അന്ന് കുറവായിരുന്നു. തിടപ്പള്ളിയിൽ അടുപ്പത്തിരുന്ന് പാകമാകുന്ന പായസത്തിനുള്ള  തേങ്ങ ചിരകുകയായിരുന്നു മാധവൻ നമ്പൂതിരി. പുറത്ത് എന്തൊ ഒരു കാൽപെരുമാറ്റം കേട്ടു. " ഇപ്പൊ വരാംട്ടൊ.. പ്രദക്ഷിണം വച്ച് വന്നൊളൂ അപ്പോളെക്കും പ്രസാദം തരാംട്ടൊ.." തേങ്ങ ചിരകുന്നതിനിടെ അയാൾ വിളിച്ച് പറഞ്ഞു. "സാരല്ല്യ തിരുമേനി" മറുപടിയും കിട്ടി. ചിരകി തീരാറായ ചിരട്ടയിൽ നിന്ന് അവസാനത്തെ തേങ്ങയും ചിരകിയെടുത്ത് അടുപ്പത്തെ പായസത്തിൽ ഇട്ട് ഇളക്കി ഉരുളി അടുപ്പത്ത് നിന്ന് ഇറക്കി വച്ച് തിടപ്പള്ളിയിൽ നിന്നും പുറത്തിറങ്ങി. രണ്ട് മിനുട്ട് മുൻപ് തൊഴാൻ വന്നയാളെ അവിടെയൊന്നും കാണാനില്ല. പ്രസാദം കിട്ടാൻ വൈകും എന്ന് കരുതി  പോയിക്കാണും എന്ന ധാരണയോടെ അയാള് പൂജയ്ക്കായി ശ്രീ കോവിലിൽ കയറി. പക്ഷേ  എന്തോ ഒരു അസാധാരണത്വം.  നെയ് വിളക്ക് കെട്ടിരിക്കുന്നുദേവന് ചാര്ത്തിയ തുളസി മാലയും, തിരൂടാടയും അഴിഞ്ഞ് കിടക്കുന്നു.  ബിംബത്തിൽ നോക്കിയപ്പോഴാണ് അയാൾ ഞട്ടിപ്പോയത്കാലത്ത് അഭിഷേകത്തിനു ശേഷം വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാല കാണാനില്ല.  പീഠത്തിലും, ചുറ്റുപാടും എല്ലാം അയാള് അരിച്ചു പെറുക്കി. ഇല്ല. എവിടെയും ഇല്ല. ഭാഗവാനെറെ തിരുവാഭരണം മോഷണം പോയിരിക്കുന്നു.
"ന്റെ കൃഷ്ണാ... ഭഗവാനെ.. ഇതെന്തൊരു പരീക്ഷണമാണു ഭഗവാനേ...  പോയി.. എല്ലാം പോയി".  അഞ്ച് പവന്റെ സ്വർണ്ണമാലയാണു പോയത്വല്ലാത്തൊരു അലർച്ചയോടെ തിമർത്തു പെയ്യുന്ന മഴയെ അവഗണിച്ച് അയാൾ ശ്രീകോവിലിൽ നിന്ന് ചാടിയിറങ്ങി പുറത്തേക്കോടി. അമ്പല മുറ്റത്തൊന്നും ആരെയും കാണാനില്ല. ദൂരെ ചിറവക്കത്തൂടെ പച്ച നിറമുള്ള കുപ്പായമിട്ട് ആരോ ഒരാൾ വേഗത്തിൽ നടന്നു പോകുന്നത് മാത്രം കണ്ടു. മാധവൻ നമ്പൂതിരി ഉറക്കെ നിലവിളിച്ചു നോക്കി. പെരുമഴയത്ത് ആരും മാധവൻ നമ്പൂതിരിയുടെ നിലവിളി കേട്ടില്ല. ഇനിയെന്തു വേണ്ടൂ എന്നറിയാതെ പുറത്തെ ബലിക്കല്ലിനു മുന്നിൽ അയാൾ തളർന്നിരുന്നു.  പെരു മഴയുടെ ആവരണം ചുറ്റി പൊതിയുന്നു. മഴത്തുള്ളികള് കുമിളകള് കണക്കെ, വൃത്തത്തില്, ആകാശത്തില് നിന്നും അടര്വീണുകൊണ്ടിരുന്നു. നടപ്പുരയില്ലാത്ത അമ്പല മുറ്റത്ത് ചളിമണ്ണില് കൈകളൂന്നി ബലിക്കല്ലില് ചാരി അയാള് ഇരിപ്പ് തുടര്ന്നു.
 സാധാരണ ദിവസങ്ങളിൽ കഴകക്കാരൻ ഗോപാല വാര്യർ ഉണ്ടാകും. എന്നാല്  എന്തൊ അസൗകര്യമുള്ളതിനാൽ ഇന്നു അവധിയാണ്.  ഇന്നലെ തന്നെ കാലത്തേക്കുള്ള പൂവും മാലയും വച്ച് പൊവുകയും ചെയ്തുവാര്യർ ഉണ്ടായിരുന്നെങ്കില് കുറച്ചെങ്കിലും ആശ്വാസമായിരുന്നെനെ.
മഴമാറി. അമ്പല മുറ്റത്തെ ആല്മരത്തിന് കാറ്റു പിടിച്ചു. വിറച്ച് നില്ക്കുന്ന ആലിലകള് അതില് പറ്റിപ്പിടിച്ച വെള്ളത്തുള്ളികള് കുടഞ്ഞ് കളഞ്ഞു. മാനം തെളിഞ്ഞു. മഴക്കാറ് നീക്കി വെള്ളി വെളിച്ചം എത്തി നോക്കി. ചിറവ ക്കിലൂടെ നീളുന്ന നീണ്ട നടവഴി  സജീവമായിപക്ഷേ നിറഞ്ഞ കണ്ണുകളോടെ മാധവൻ നമ്പൂതിരി അതേ ഇരിപ്പ് തുടർന്നു
." എന്താ തിരുമേനീ... എന്താ പറ്റിയേ.. വയ്യായ്ക വല്ലതുമുണ്ടോ?" രാഘവൻ മാഷുടെ ചോദ്യം കേട്ടാണു നമ്പൂതിരി സ്വനില വീണ്ടെടുത്തത്..
 " മാഷേ... ചതിച്ചു മാഷേ.. ഒന്ന് കണ്ണുതെറ്റിയപ്പോ ഭഗവാന്റെ കഴുത്തിലെ സ്വർണ്ണപ്പണ്ടം കള്ളൻ കൊണ്ടോയി മാഷേ... എന്താ ഇനിപ്പൊ വേണ്ടെ എന്ന് ഒരു രൂപവുമില്ല. മാഷ് ആരേങ്കിലുമൊക്കെ ഒന്ന് വിളിച്ച് പറഞ്ഞ് എന്താ വേണ്ടത് എന്ന്  വച്ചാല് അത് ചെയ്യു.. എനിക്ക് ഒന്നും വയ്യ.." തലയിൽ കയ്യും വച്ച് നമ്പൂതിരി പറഞ്ഞു.
രാഘവൻ മാഷ് ദേവസ്വം ഓഫീസറെയും മറ്റുള്ളവരേയും വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ജനകൂട്ടമെത്തി. പോലീസുമെത്തി. ആൾകൂട്ടത്തിനും പോലീസിനും മുന്നിൽ ദൂരെ വേഗത്തിൽ നടന്നു പോയ പച്ച കുപ്പായക്കാരനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാൻ മാധവൻ നമ്പൂതിരിക്ക് ആയില്ല.. മാലകട്ട് അത് ആരുംകണ്ടിട്ടില്ലാത്ത ഒരു കള്ളനിൽ ചാർത്താൻ ശ്രമിക്കുന്ന പെരും കള്ളനെന്ന് ചിലർ അടക്കം പറഞ്ഞു. പോലീസും ഏതാണ്ട് അതേ നിഗമനത്തിൽ തന്നെയായിരുന്നു. തന്റെ നിഷക്കളങ്കത തെളിയിക്കാനാകാതെ മാധവൻ നമ്പൂതിരി കുഴങ്ങി. ഭഗവാന്റെ മുന്നിൽ മണ്ഡപത്തിൽ നമസ്ക്കരിച്ച് സാധു ബ്രാഹ്മണൻ കരഞ്ഞു.  എസ്. ഐയ്യുടെ താൽക്കാലിക ചുമതലയുള്ള ഹെഡ് കോൺസ്റ്റബിൾ ചന്ദ്രൻ നമ്പ്യാരും  സംഘവും ഓഫീസ് മുറിയില് വച്ച്  മാധവന് നമ്പൂതിരിയെ ചോദ്യം ചെയ്തു.
"ഹ്ം.. റിട്ടേറാവാൻ ഇനി മൂന്ന് മാസം കൂടിയേ ഉള്ളൂ.. അവസാന കാലത്ത് തന്നെ തല്ലീട്ട് വെറുതെ ബ്രാഹ്മണ ശാപം മേടിക്കണ്ടല്ലൊന്ന് വച്ചിട്ടാ. ഉണ്ടായ സംഭവങ്ങള് വള്ളി പുള്ളി തെറ്റാതെ പറഞ്ഞോ.."  വിറയ്ക്കുന്ന മീശ തിരുമ്മിക്കൊണ്ട് ചന്ദ്രന് പോലീസ് പറഞ്ഞു.
 ഇടറുന്ന വാക്കുകളോടെ ഉണ്ടായ കാര്യങ്ങള് എല്ലാം മാധവന് നമ്പൂതിരി പറഞ്ഞു.. 
 " തിടപ്പള്ളീലെ പായസം കക്കണ പോലെ സുഖമുള്ള ഏർപ്പാടല്ല ദേവന്റെ സ്വർണ്ണമാല കക്കുന്നത് എന്ന് മനസിലാക്കിക്കോ.. "  ചന്ദ്രന് പോലീസ് അലറിനിറഞ്ഞ കണ്ണുകളോടെ മൗനം പാലിച്ച് നിന്നതേ ഉള്ളൂ മാധവൻ നമ്പൂതിരി.  
 " ഇല്ല്യ ഇവനു ഒന്നും മിണ്ടാൻ പറ്റില്ല്യാ.. കുറ്റബോധം ഇല്ലാണ്ടിരുക്ക്വൊ..? ദേവന്റെ മൊതലു അടിച്ചു മാറ്റിയതല്ലേ.. ഇനിയുള്ള കാലം ജയിലിൽ ആവാം തന്റെ തിടപ്പള്ളി പണി.." മീശ ഒന്നുകൂടി തിരുമ്പി കയറ്റി ചന്ദ്രന് പോലീസ് പറഞ്ഞു.  മാധവൻ നമ്പൂതിരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈ കാലുകള് കുഴഞ്ഞു ചുമരരികില് അയാള് തളര്ന്നിരുന്നു.
ചന്ദ്രൻ നമ്പ്യാരും പുതുതായി ചുമതലയേറ്റ ദേവസ്വം എക്സിക്കുട്ടീവ് ഓഫീസർ സുരേന്ദ്രൻ നായരും തമ്മിൽ ചർച്ച നടത്തി. കസ്റ്റഡിയിൽ എടുക്കാൻ മാത്രം തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ മാധവൻ നമ്പൂതിരിയെ തൽക്കാലം അറസ്റ്റ് ചെയ്യേണ്ടതില്ല. പകരം പുതിയ എസ്‌.. ചാർജ്ജ്‌ എടുക്കുന്നത്‌ വരെ നിത്യം സ്റ്റേഷനിൽ എത്തി ഒപ്പിട്ട്‌ പോരണം. അശ്രദ്ധമൂലം കളവു നടന്നതിനാൽ മൊതല് കണ്ടെത്തുന്നത് വരെ മാധവൻ നമ്പൂതിരിയുടെ ശമ്പളം തടഞ്ഞ്‌ വയ്ക്കാൻ ദേവസ്വവും തീരുമാനിച്ചു. പക്ഷെ പുതിയൊരു ജീവിത ക്രമം തുടങ്ങുകയായിരുന്നു മാധവൻ നമ്പൂതിരിക്ക്‌. കാലത്തെ ശാന്തിക്ക്‌ ശേഷം പോലീസ്‌ സ്റ്റേഷന്‍. ചിലദിവസങ്ങളിൽ തെളിവെടുപ്പിനും മറ്റുമായി കുറചധിക നേരം അവിടെ നിൽക്കേണ്ടി വരും. അവിടുന്ന്‍ ഏല്‍ക്കുന്ന മാനസീക പീഡനങ്ങൾ. വല്ലാത്ത നാളുകളായിരുന്നു അവ. പക്ഷേ വഴിവക്കിൽ നിന്നും കിട്ടിയ പുതിയ സൗഹൃദങ്ങളിൽ അയാൾ ആശ്വാസം കണ്ടെത്തി. പാണ്ടൻ നായയും, പൂച്ച കൂട്ടങ്ങളുമടക്കം പുതിയ പുതിയ കൂട്ടുകാർക്ക്‌ വേണ്ടിയുള്ള യാത്രയായി അലച്ച്ചിലുകളെ അയാൾ കരുതി. അതിനൊക്കെ പുറമെ നിത്യവും പെരുംതൃക്കോവിലപ്പനു നെയ്‌വിളക്ക്‌ വച്ച്‌ നമസ്ക്കരിക്കുമ്പോൾ മാധവൻ നമ്പൂതിരി തന്റെ നിരപരാധിത്വം ഏറ്റു പറഞ്ഞു. "അന്യധാ ശരണം നാസ്തി, ത്വമേവ ശരണം മമ: തസ്മാൽ കാരുണ്യ ഭാവേന രക്ഷ രക്ഷ മഹേശ്വര." 
"തിരുമേനീ..." ചന്ദ്രൻ പോലീസിന്റെ വിളി കേട്ടാണു കണ്ണു തുറന്ന് നോക്കിയത്‌.. ഇടയ്ക്കെപ്പോളൊ ഒന്ന് മയങ്ങിപ്പോയിരുന്നു. മടിയില്‍ വച്ച തോൾ സഞ്ചി എടുത്ത്‌ പരിഭ്രമത്തോടെ അയാൾ എഴുന്നേറ്റു.
 " തിരുമേനിയെ സാറു വിളിക്കുന്നു..  അകത്തോട്ട്‌ ചെന്നൊളൂ.."  ചന്ദ്രൻ പോലീസിനു പതിവിലും ഭവ്യത കൈവന്ന പോലെ.. കൈ കാലുകളുടെ വിറ ഇനിയും മാറിയിട്ടില്ല. തെല്ല് ശങ്കയോടെ എസ്‌.ഐയുടെ മുറിക്ക്‌ നേരെ അദ്ദേഹം നടന്നു. ഹൃദയം പെരുമ്പറ മുഴക്കുന്നു. ശ്വാസം മുട്ടുന്നപോലെ. ശരീരമാകെ വിയർത്ത്‌ കുളിച്ചിരിക്കുന്നു.
 " ഈശ്വരന്മാരേ.. പരീക്ഷിക്കല്ലേ.." പ്രാർത്ഥനയോടെ തോമസ്‌ ചാക്കോ, സബ്‌ ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ എന്ന് എഴുതിയിരിക്കുന്ന് ബോർഡ്‌ പതിപ്പിച്ച വാതിൽ തുറന്നു.
 " വരൂ.. തിരുമേനീ.. "  ചിരിക്കുന്ന മുഖവുമായി കസേരയിൽ ചാരി ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ സ്വീകരിച്ചു. ഇത് തന്നെയല്ലേ  പറഞ്ഞു കേട്ട ചൂടന്‍ എസ്.! നമ്പൂതിരി ഒന്ന്‍ ശങ്കിച്ചു.
 "തിരുമേനി.. ധൈര്യായിട്ട്‌ വരൂ.. ഇവിടെ ഇരിക്കൂ.. " അയാൾ നമ്പൂതിരിക്ക്‌ കശേര നീട്ടി. തെല്ല് സംശയത്തോടെ മാധവൻ നമ്പൂതിരി കസേരയിൽ ഇരുന്നു.
 "തിരുമേനി.. ഒരു സന്തോഷ വാര്‍ത്തയുണ്ട്. അത്  അറിയിക്കാനും, പിന്നെ ഒരു ക്ഷമ ചോദിക്കാനും വേണ്ടിയാണ് വിളിപ്പിച്ചത്ഇന്നലെ ഒരു പോക്കറ്റടി കേസുമായി ബന്ധപ്പെട്ട്‌ ഒരു കള്ളനെ പിടിച്ചു. അവനെ ചോദ്യം ചെയ്തപ്പോൾ തെളിയിക്കപ്പെടാതെ  പഴയ കുറെ കേസുകൾക്കും തുമ്പ്‌ കിട്ടി. കൂട്ടത്തിൽ അന്ന് അമ്പലത്തില്‍  നടന്ന മോഷണവും. അത് നടത്തിയത്‌ അവൻ തന്നെയാണെന്ന് ഏറ്റു പറഞ്ഞു. അയാളിൽ നിന്ന് തൊണ്ടി സാധനങ്ങൾ വാങ്ങിച്ചയാളെയും കിട്ടിയിട്ടുണ്ട്‌. കഴിഞ്ഞ കുറച്ച്‌ ദിവസായി തിരുമേനിക്ക്‌ ഇതിന്റെ പേരിൽ ബുദ്ധിമുട്ടേണ്ടി വന്നു എന്ന് അറിഞ്ഞുഅതിൽ ക്ഷമ ചോദിക്കുന്നു."
എന്ത്‌ പറയണമെന്നോ ചെയ്യണമെന്നൊ അറിയാതെ തളർന്നിരിക്കുകയാണു മാധവൻ നമ്പൂതിരി. ശരീരത്തിൽ നിന്ന് ഭാരം ഒലിച്ചിറങ്ങുന്ന പോലെ. സ്ഥല കാല ബോധം വീണ്ടെടുക്കാൻ കുറച്ച്‌ നേരം വേണ്ടി വന്നു. മനസിന്റെ ആശ്വാസം തെളിനീർ ധാരയായി കണ്ണുകളിലൂടെ പ്രവഹിക്കുന്നത്‌ പോലെ തോന്നി അയാൾക്ക്‌. കേട്ടത്‌ എല്ലാം സത്യമൊ അതൊ തോന്നലൊ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. കയ്യിന്റെ വിറയൽ ഇനിയും വിട്ടുമാറിയിട്ടില്ല. എങ്കിലും കൈകൾകൊണ്ട്‌ തുടയിൽ നുള്ളി നോക്കി. അപരാധിയെന്ന് മുദ്രകുത്തിയ സമൂഹത്തിനു മുന്നിൽ  നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. തന്റെ പ്രാർത്ഥനകൾക്ക്‌ ഫലം ഉണ്ടായിരിക്കുന്നു.
"തിരുമേനി.. അങ്ങെയ്ക്ക്‌ പോകാം. തൊണ്ടി മുതൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ദേവസ്വത്തിലേക്ക്‌ കൈമാറും. മേലിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ട ശ്രദ്ധ അമ്പലത്തിൽ വരുന്ന എല്ലാവരും ഭക്തന്മാരല്ല എന്ന് മനസിലാക്കുക. ഒരു കരുതൽ, അത്രമാത്രം ". എസ്., തോമസ്‌ ചാക്കോ മാധവന്‍ നമ്പൂതിരിയുടെ വിറയ്ക്കുന്ന കൈകള്‍ പിടിച്ച് പറഞ്ഞുവല്ലാത്തൊരു സമാധാനം. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം അവസാനിച്ചെന്ന ഒരു തോന്നൽ. ഈശ്വരൻ തുണ. നിറഞ്ഞ കണ്ണുകളൊടെ തൊഴുത്‌ നിൽക്കുകയായിരുന്നു മാധവൻ നമ്പൂതിരി.
 "നന്ദി. എല്ലാവർക്കും.. സാറിനെ ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും."  തോൾ സഞ്ചിയിൽ നിന്ന് തോർത്ത്‌ മുണ്ട്‌ എടുത്ത്‌ മുഖം തുടച്ച്‌ ഒന്ന് ദീർഗ്ഘ നിശ്വാസം എടുത്ത്‌. മധവൻ നമ്പൂതിരി അവിടെ നിന്ന് ഇറങ്ങി. സ്റ്റെഷന്  പുറത്ത്‌ റോട്ട് വക്കിൽ പാണ്ടൻ നായ തിരക്ക്‌ കൂട്ടി. തോൾ സഞ്ചിയിലെ ഇലപ്പൊതി തുറന്ന് ഒരുപിടി ചോറ് അതിനു മുന്നിലേക്കിട്ടുധൃതിയിൽ അത്‌ അകത്താക്കുന്നതിനിടെ എന്തോ സംശയിച്ച് അത്‌ നമ്പൂതിരിയെ നോക്കി ഒന്ന്‍ കുറച്ചുനാളെ മുതൽ വീണ്ടും പട്ടിണിയാകുമോ എന്ന് അത്‌ പരിഭവിക്കുന്നത്‌ പോലെ തോന്നി അയാള്‍ക്ക്.  കയ്യിലെ ഇലപ്പൊതിയിൽ നിന്ന് ഒരു പിടി ചോറു കൂടി അതിന് നൽകി. തലയില്‍ ഒന്ന്‍ തഴുകിദൂരെ കോടതിറോട്ടിൽ മാധവൻ നമ്പൂതിരിയെ കാണാതെ അക്ഷമരായി കാത്ത് നില്‍ക്കുന്ന പൂച്ചകൂട്ടങ്ങൾക്ക് നേരെ അവർക്കായി കരുതിയ ഒരു പിടി ചോറും കൊണ്ട്‌ അയാൾ നടന്നു.
ഉച്ച വെയില്‍ പോക്ക് വെയിലായി തുടങ്ങികീശ നിറയെ പണവും മനസ് നിറയെ തിരക്കുമായി  വഴി വാണിഭക്കാര്‍ ഒഴിഞ്ഞ കൂടകള് മടക്കി. സ്കൂള്‍ കുട്ടികളെ കുത്തി നിറച്ച മുച്ചക്ര വാഹനങ്ങള്‍ അലറി വിളിക്കുന്ന ബസ്സുകള്‍ക്ക് വഴിമുടക്കി. സ്തംഭിച്ച നഗര ഹൃദയം കൂടണയാന്‍ വെമ്പുന്നവരെക്കൊണ്ട് വീര്‍പ്പ് മുട്ടി. എന്നാല്‍  നഗര തിരക്കുകള്‍ക്കിടയിലൂടെ അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ ധൃതിയില്‍ അമ്പലത്തിലേക്ക് തിര്ച്ച് നടന്നു. ബഹളങ്ങള്‍ക്കിടയിലും ആര്ദ്രമായ ഒരു ഏകാന്തത അവിടെ തളം  കെട്ടി നിന്നു..