Sunday, December 16, 2007

ആവതാരോദ്ദേശം‌ 3 “ഓപ്പറേഷന്‍ ഗുഡ്നൈറ്റ്”

തല്ലുകൊള്ളിത്തരത്തിന്റെ പുതിയ ഇതിഹാസ്ങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ട് ജയനാരയണന്‍ വളര്‍ന്നു. പുതിയ വീരഗാഥകള്‍ സൃഷ്ട്ടിച്ചു. തച്ചൊളി ഒതേനന്റെയും, ആരോമലുണ്ണിയുടെയും വീരകഥകള്‍ കേട്ട് വളര്‍ന്ന മലയാളികള്‍ക്ക് അക്കൂട്ടത്തില്‍ ഒന്നായി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ മ്റ്റൊരു വീരേതിഹാസമായി അതു മാറി.

ഒരു വെക്കേഷന്‍ കാലത്ത് അമ്മ പതിവുപോലെ എന്നേം,അനൂനേം കൂട്ടി അമ്മാത്ത്( അമ്മെടെ ഇല്ലം) പോയി. വല്യമ്മാമന്‍ അന്ന് തൃശ്ശൂരില്‍ ഷൊര്‍ണ്ണൂര്‍ റൊഡില്‍ കൌസ്തുഭം ഓഡിറ്റോറിയത്തിനു പിന്നില്‍ ഒരു കൊച്ചു വാടകവീട്ടില്‍ താമസിക്കണ കാലം. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് തലോറയെന്ന കുഗ്രാമത്തിലെ കാഴ്ച്ചകളില്‍നിന്ന് എനിക്ക് നഗര ജീവിതത്തിന്റെ ആദ്യ കാഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ച സ്ഥലമാണ് തൃശ്ശൂര്‍.
നഗരജീവികള്‍ കൊതുകുകടി കൊള്ളാതിരിക്കാന്‍ “ഗുഡ്നൈറ്റ്” എന്ന ഒരു സംഗതി ഉപയോഗിക്കുമെന്ന് ജീവിതത്തിലാദ്യമായി ഞാന്‍ മനസിലാക്കിയതന്നാണ്. ദിവസവും സന്ധ്യാനേരത്ത് വിളക്കുവയ്ക്കുന്ന അത്രതന്നെ പരിശുദ്ധിയോടെ അമ്മാമന്‍ “ഗുഡ്നൈറ്റ്” കോയില്‍മാറ്റി പ്ലഗില്‍ കുത്തുന്നത് ഒരു ചടങ്ങ് എന്ന മട്ടില്‍ തികഞ്ഞ ഭയഭക്തിയോടെ ഞാന്‍ വീക്ഷിച്ചു. സമയം കിട്ടുമ്പോളൊക്കെ ഒരു അദ്ഭുതവസ്തുവിനെപ്പൊലെ ഗുഡ്നൈറ്റ് മെഷീന്‍ കുത്തി വച്ച പ്ലഗിനു ചുവട്ടില്‍ ക്ത്തിയിരുന്ന് ഞാനത് നിരീക്ഷിച്ചു. ഈ സാധനം എങ്ങിനെ കൊതുകിനെ പിടിക്കുമെന്ന സംശയമായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. തിരിച്ച് നാട്ടീപ്പോണെന്റെ മുന്നേ ഇതൊന്നു കണ്ടുപിടിച്ചില്ലെങ്കില്‍ പിന്നെ അടുത്തവെക്കേഷന് അമ്മാത്ത് വരുമ്പോള്‍ മാത്രമേ ഗുഡ്നൈറ്റ് കാണാന്‍ പ്റ്റൂ എന്നത് എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. പരീക്ഷണം; ഞാന്‍ തീരുമാനമെടുത്തു. ഒരു അടിക്കുള്ള സാധ്യത കണക്കിലെടുത്ത് ആരും അവിടെയില്ലാത്ത ഒരു ദിവസത്തിനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി.

സ്ത്രീപ്രജകള്‍ അടുക്കള ഭരണത്തില്‍ ഏര്‍പ്പെട്ട നേരം. ഒപ്പറേഷന്‍ ഗുഡ്നൈറ്റിനായി ഞാന്‍ ഗുഡ്നൈറ്റ് മെഷീന്‍ ഉറപ്പിച്ചിട്ടുള്ള മുറിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു കസേരയിട്ട് കയറി. ഗുഡ്നൈറ്റും എന്റെ മുഖവും ഇപ്പൊ ഓരേ ഉയരത്തില്‍. ചുവന്ന ഒരു പാത്രത്തില്‍ നീല നിറത്തില്‍ സോപ്പുകട്ട മാതിരി ഒരു സാ‍ധനം. ഛെ... ഇതാണോ ഇത്രയും വലിയ സാധനം? പുഛത്തോടെ ഞാനതു നോക്കി. പക്ഷേ ഇവനെങ്ങിയെനാണപ്പാ കൊതുകിനെപ്പിടിക്കണത്? ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആകാംക്ഷ മൂത്തപ്പോള്‍ രണ്ടും കല്‍പ്പിച്ച് അതു തൊട്ടുനോക്കി. എന്തൊ ഒരു സാധനം എന്റെ കയ്യിലൂടെ ശരീരമാസകലം പ്രവഹിച്ചു. ആരോ അടിച്ചു തെറിപ്പിച്ചതു പോലെ ഞാന്‍ ചുമരരികിലേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് അമ്മയും അമ്മായിയുമൊക്കെ ഓടിയെത്തി. കസേര മറിഞ്ഞുവീണതാണെന്ന ഒരു കൊച്ചു കള്ളത്തില്‍ എന്നും ബോണസ്സായി കിട്ടാറുള്ള അടി ഒഴിവാക്കി.

8 comments:

Anonymous said...

Edo kalakkunnundu thante thallukollitharangal,ithre okky kittiyittum than padikkunnillallo?enna ente krishanaaa ini thallu kollalinuoru avasaanam undaavuka?

ശ്രീലാല്‍ said...

ജയാ,

ലക്ഷ്യം എന്ന അര്‍ത്ഥത്തില്‍ ഉദ്ദേശം അല്ലല്ലോ ഉദ്ദേശ്യം അല്ലേ ശരി ?

കഴിഞ്ഞ പോസ്റ്റില്‍ കമന്റിട്ടതില്‍ ഞാനും തെറ്റായാണുപയോഗിച്ചത്.

-ശ്രീലാല്‍.

ഒ. ആര്‍. രാമചന്ദ്രന്‍ said...

Interesting.
Keep Going!
OR

നവരുചിയന്‍ said...

ഇതു പണ്ടു എനിക്ക് പറ്റിയ പോലെ ആയല്ലോ ... ഓള്‍ ഔട്ട് ഇന്റെ പരസ്യം കണ്ടു ..ആ കൊതികിനെ പിടിക്കണ കളിപാട്ടം വേണം എന്ന് പറഞ്ഞു ഞാന്‍ രണ്ടു ദിവസം നിരാഹാരം കിടന്നിടുണ്ട് . അവസാനം അച്ഛന്‍ അത് വാങ്ങി യപ്പോള്‍ അത്ചാടി കൊതുകിനെ പിടികുന്നില്ല എന്ന് പറഞ്ഞു വീണ്ടും തുടങ്ങി . പിന്നെ അച്ഛന്‍ കാത്തു നിന്നില്ല . ഉടന്‍ തന്നു രണ്ടെണ്ണം ..

Anonymous said...

do, ithil kurchukoodi aakamayirunnu....aadyam on cheyathe thottatum mattu....
any way nice.....

fejina said...

valathe touch cheytha oru bagam. tudangiyapol oru tamashayanenu toni. elavidha ashamsakalum... tudaruka......daivanugraham epozhum undakum jayetta.......

നിരക്ഷരൻ said...

അതീന്ന് ഷോക്കടിക്കുമോ മാഷേ ?

ദിനേശന്‍ വരിക്കോളി said...

നിങ്ങളുടെ വാക്കുകള്‍ മനോഹരമാണ് നോക്കൂ അതിന്‍റെ ആഴം , അതിന്‍റെ പരപ്പുകള്‍
പക്ഷെ നിങ്ങള്‍ മൗനിയാണ് ; നിങ്ങളുടെ നോട്ടം അതിമനോഹരം ; നിങ്ങളുടെ കണ്ണുകള്‍ .
എന്നാല്‍ നിങ്ങളില്‍നിങ്ങളില്ലാത്തയാത്രകളെത്രകണ്ടുഞാന്‍ .....
അതെ നിങ്ങളുടെ നടത്തത്തിന് വേഗതകൂടുന്നു വാക്കുകള്‍ക്കെന്നപോലെ നിങ്ങളും -
അറിയാതെ ഒരിടം നില്‍ക്കുന്നു മൗനമെന്നമഹാഗോപുരത്തില്‍നിന്നും നിങ്ങള്‍വരുമെന്ന്
ഒരുനാള്‍ ....ഒരുനാളെങ്കിലും ഞാന്‍പ്രതീക്ഷിക്കുന്നു ......
സസ്നേഹം.
എന്നും നന്‍മകള്‍മാത്രം