“നിനക്കറിയുമോ... അവന്‍ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു. ചിതറിവീണ വളപ്പൊട്ടുകണക്കെ ഞാന്‍ അത് ആരാലും പെറുക്കി വയ്ക്കപ്പെടാതെ കാത്ത് സൂക്ഷിച്ചു. പക്ഷേ ഇന്ന് എല്ലാം അവസാനിച്ചിരിക്കുന്നു. എന്നിട്ടും ഒരിക്കലും ആര്‍ക്കും മായ്ക്കാന്‍ പറ്റാത്ത വിധം ആ ഓര്‍മ്മകള്‍ ഇപ്പോളും ഞാന്‍ എന്റെ നെഞ്ചില്‍ കൊണ്ട് നടക്കുന്നു...” കൊണാട്ട് പ്ലേസില്‍ ഇന്നര്‍സര്‍ക്കിളിലെ ഒരു കോഫിഡേ ഷോപ്പിലിരുന്ന് ‘കഫെചിനോ’ എന്ന ഇറ്റാലിയന്‍ കാപ്പി കുടിച്ചു കൊണ്ട് സംസാരിക്കുമ്പോള്‍ മുഖത്ത് പ്രകടമായ നിരാശ മറച്ചു വയ്ക്കാന്‍ അവള്‍ പാടുപെടുകയായിരുന്നു. അന്നാദ്യമായാണ് ഞാന്‍ അവളെ കാണുന്നത്. ഒരുപക്ഷേ അവസാനമായും.
അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണത്രേ ഡല്‍ഹി. ഇതിനു മുമ്പൊരിക്കല്‍ പോലും ഡല്‍ഹിയില്‍ വന്നിട്ടില്ലെങ്കിലും അവള്‍ക്ക് കൊണാട്ട് പ്ലേസും, ബാരക്കമ്പ റോഡും, സ്റ്റേറ്റ്സ്മാന്‍സ് ബില്‍ഡിങ്ങുമെല്ലാം നന്നയറിയാം. എം. മുകുന്ദന്റെ ‘ഡല്‍ഹിയിലെ’ അരവിന്ദന്‍ നടന്ന ഈ വഴികളെല്ലാം അവള്‍ക്ക് ഹൃദിസ്ഥം. ‘ഡല്‍ഹി’ വായിച്ച അന്ന് തൊട്ട് ആഗ്രഹിക്കുകയാണെത്രേ ഇവിടെ വരണമെന്ന്; ഈവഴികളിലൂടേയൊക്കെ ഒന്ന് നടക്കണമെന്ന്. അതാണ് അവള്‍ക്ക് ഏറ്റവും സുപരിചിതമായ കോണാട്പ്ലേസ് തന്നെ ഞങ്ങളുടേ ആദ്യ കണ്ടുമുട്ടലിന് തിരഞ്ഞെടുത്തത്.
“ ജയന് എന്റെ കഥ കേള്‍ക്കണ്ടേ...?”
ഒരിറക്ക് കാപ്പി കുടിച്ച് അവള്‍ എന്നോട് ചോദിച്ചു. വേണ്ട എന്ന് ഞാന്‍ പറഞ്ഞാലും അവള്‍ അത് പറയുമെന്ന് എനിക്കറിയാം, കാരണം അത് പറയാന്‍ മാത്രമാണ് രണ്ടര മണിക്കൂറോളം ഫ്ലൈറ്റ് യാത്രചെയ്ത് അവള്‍ ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് വന്നിരിക്കുന്നത്. ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അവളെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല.
“നമ്മള്‍ നേരില്‍ കാണുന്ന ദിവസം തന്നോട് എനിക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ ബാക്കി വേണ്ടേ മാഷേ...” എന്നായിരുന്നു ഞാന്‍ അവളെക്കുറിച്ച് ചോദിക്കുമ്പോളൊക്കെ എന്നോട് പറയാറുണ്ടായിരുന്നത്.
വെറും അഞ്ച് മാസത്തെ മാത്രം പരിചയം. പക്ഷേ അത്രയും സമയം കൊണ്ട് എത്രയൊ വര്‍ഷത്തെ പരിചയമുള്ള സുഹൃത്തുക്കളെ പോലെ ഞങ്ങള്‍ അടുത്തു. പ്രണയ പരാജയത്തെ തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുമ്പോള്‍ എനിക്ക് ഒരു കൈത്താങ്ങായിട്ടാ അവള്‍ വന്നത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ തന്ന സ്നേഹവും, സൌഹൃദവും ഒരു ഡിപ്രഷന്‍ സ്റ്റേജിന്റെ വക്കത്തായിരുന്ന എനിക്ക് ആശ്വാസമേകിയത് കുറച്ചൊന്നുമായിരുന്നില്ല. തിരിച്ചു വരികയായിരുന്നു പിന്നെ ഞാന്‍ ജീവിതത്തിലേക്ക്. ഒരിക്കലും തീരാത്ത കടപ്പാടുണ്ട് എനിക്ക് ആ കുട്ടിയോട്. അതിനാല്‍ തന്നെ ആദ്യമായാണ് കാണുന്നതെങ്കിലും ഒട്ടും അപരിചിതത്വം തോന്നിയില്ല ഞങ്ങള്‍ക്ക്.
വൈകീട്ടത്തെ ഫ്ലൈറ്റിന് അവള്‍ക്ക് കൊല്‍ക്കത്തയ്ക്ക് പോകണം. അവിടെ എന്തോ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള യാത്രയാണ്. എന്നെ കാണാന്‍ മാത്രം യത്ര ഡല്‍ഹി വഴിക്കാക്കിയതാണ്.
“ തനിക്ക് എന്തെങ്കിലും കഴിക്കണോ..? എനിക്ക് നല്ല വിശപ്പുണ്ട്. ഒരു പിസ വാങ്ങിച്ചാല്‍ ഷെയര്‍ചെയ്തൂടെ..?” അവള്‍ ചോദിച്ചു.
ഒഫീസില്‍ നിന്ന് ഭക്ഷണം കഴിച്ച ഉടനെ ഇറങ്ങിയതാണ്. ഒട്ടൂം വിശപ്പില്ല “ താന്‍ എന്താച്ചാ കഴിച്ചൊളൂ.. എനിക്ക് ഒന്നും വേണ്ടാ. ഒട്ടും വിശപ്പില്യ..” ഞാന്‍ പറഞ്ഞു.
“എടാ പിശുക്കന്‍ ചെക്കാ.. കാശ് ഞാന്‍ കൊടുത്തോളാം.. ബാംഗ്ലൂരില്‍നിന്ന് തന്നെ കാണാന്‍ മാത്രം ഡല്‍ഹിക്ക് വരാംച്ചാ പിന്നെ ഒരു പിസയുടെ കാശാണോ എനിക്ക് പ്രശ്നം...”
അവളുടെ കളിയാക്കലില്‍ ഇത്തിരി ശുണ്ഠി വന്നെങ്കിലും അതു പുറത്തുകാട്ടാതെ ഞാന്‍ പറഞ്ഞു. “വേണ്ടാഞ്ഞിട്ടാന്റെ മാഷേ...സത്യായിട്ടും. ഒട്ടും വിശപ്പില്ല. തനിക്ക് എന്തു വേണംച്ചാലും വാങ്ങിച്ച് തട്ടിക്കൊ.. പിന്നെ കാശിന്റെ കണക്കൊന്നും പറഞ്ഞ് അങ്ങിനെ അധികം ഞളിയുകയൊന്നും വേണ്ടാട്ടോ...”
“പിണങ്ങല്ലെ എന്റെ ചെക്കാ... തന്നെ ഞാനൊന്ന് പരീക്ഷിച്ചതല്ലേ.. പിന്നെ തനിക്ക് വേണ്ടെങ്കില്‍ എനിക്കും ഒന്നും വേണ്ടാ.. പക്ഷേ കാപ്പി; അത് ഒരെണ്ണം കൂടി ഞാന്‍ കഴിക്കും.” അവള്‍ പറഞ്ഞു. എന്നിട്ട് ഒരു ‘കഫേചിനോ’ കൂടി അവള്‍ ഓര്‍ഡര്‍ ചെയ്തു...
“ ജയനറിയുമൊ സത്യത്തില്‍ എന്നെ മനസിലാക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. ഒരു പാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് എന്റേത്. എന്റെ വാശികളും, ശാഠ്യങ്ങളും, സംസാര രീതിയും ശരീരഭാഷയുമെല്ലാം മറ്റുള്ളവരില്‍ തെറ്റിധാരണയുണ്ടാക്കി. എന്റെ സ്വഭാവങ്ങള്‍ സങ്കീര്‍ണ്ണമാകുകയാണ് എന്ന് ചിലപ്പോഴിങ്കിലും എനിക്ക് തോന്നിയിരുന്നു. ഒരിക്കലും അഴിച്ചേടുക്കാനാകാത്ത വിധം അവ കെട്ടുമുറുക്കുകയാണ് എന്നും ഞാന്‍ എന്റെ നേര്‍ക്കുതന്നെ കണ്ണടയ്ക്കുകയാണെന്നും എനിക്ക് തോന്നിയിരുന്നു. പക്ഷേ എന്തുകൊണ്ടോ എനിക്ക് മാറാന്‍ പറ്റിയില്ല. ഒറ്റപ്പെട്ട് നടക്കായിരുന്നു എനിക്കിഷ്ടം. ഒറ്റയ്ക്കുള്ള യാത്രകളും ഒറ്റയ്ക്കുള്ള ജീവിതവും മാത്രം ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ അതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ഒറ്റയ്ക്ക് നടക്കുമ്പോഴും, ജീവിക്കുമ്പോഴും എല്ലാം ഒരു കൂട്ടു വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്റെ സ്വഭാവരീതികള്‍ക്ക് ഇണങ്ങുന്ന ഒരാളെപോലും കണ്ടെത്തുവാനെനിക്ക് പറ്റിയില്ല.
അങ്ങിനെയിരിക്കെ തികചും അപരിചതാനായ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. സ്വഭാവരീതികളിലും, ജീവിതചര്യകളിലുമെല്ലാം തികചും വ്യത്യസ്ഥനായ ഒരാള്‍. പക്ഷേ എവിടെയൊ എന്തൊ ഒരടുപ്പം. അടുത്തപ്പോള്‍ ചിന്താഗതികളിലും, ഇഷ്ടാനിഷ്ടങ്ങളിലുമെല്ലാം ഒരുപാട് സാമ്യമുള്ളവരാണ് എന്ന് മനസിലായി. പലകാര്യങ്ങളിലും ഒരു മനസ്. എന്നെപ്പോലെ കവിതകളേയും കഥകളേയും അയാളും ഭ്രാന്തമായി പ്രണയിച്ചിരുന്നു. സ്വരങ്ങളും, നിറങ്ങളും, ചിന്തകളും ഞങ്ങള്‍ പങ്കു വച്ചു. അയാള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ ചിന്താഗതികള്‍ തന്നെയാണ് അയാളിലൂടെ ഞാന്‍ കേള്‍ക്കുന്നതെന്ന് എനിക്ക് തോന്നി. ഞാന്‍ എന്നില്‍ നിന്നും കേള്‍ക്കാനാഗ്രഹിക്കുന്നതു തന്നെയാണ് അയാളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് ഞാന്‍ മനസിലാക്കി. എന്റെ മനസിന്റെ കോണുകളിലും,വളവുകളിലും, നേര്‍വരകളിലും, നിറങ്ങളിലും, നിറമില്ലായ്മ്മയിലുമെല്ലാം അയാള്‍ അലിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ഒരു ദിവസം അയാള്‍ എന്നോടു ചോദിച്ചു ഞാന്‍ അയാളുടെ ആരാണ് എന്ന്. അയാളെ പരിചയപ്പെട്ടതു മുതല്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ഒരു കാര്യം! എനിക്കറിയില്ലായിരുന്നു അയാളെനിക്കാരാണെന്ന്! ഒരു മറുപടി നല്‍കാനാകാതെ ഞാന്‍ കുഴങ്ങി. പക്ഷേ എന്റെ മറുപടിക്കായി അയാള്‍ കാത്തിരിക്കുകയായിരുന്നു. ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം. എന്നിട്ടും എന്റെ മൌനം തുടരുകയായിരുന്നു. എന്റെ മൌനത്തിന്റെ അര്‍ത്ഥം അയാള്‍ മനസിലാക്കുമെന്ന് ഞാന്‍ കരുതി. അങ്ങിനെ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അതുണ്ടായില്ല. എന്നോ ഒരുനാള്‍ എങ്ങുനിന്നോ എന്റെ അരികിലെത്തിയ അയാള്‍ എന്നെ വീണ്ടും തനിച്ചാക്കി എങ്ങോട്ടോ പോയി... എനിക്ക് നഷ്ടം വന്നത് എന്റെ ശബ്ദമാണ് ജയാ... എന്നെതന്നെയാണ്....” അവള്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട് മുഖം പൊത്തിയിരുന്നു.
ഇത്തിരി നേരത്തെ മൌനം. പിന്നെ മുഖമുയര്‍ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ വീണ്ടും പറഞ്ഞു “ നമ്മുടെ സ്വന്തമെന്നു കരുതിയ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അങ്ങിനെയല്ല യാഥാര്‍ത്ഥ്യം തിരിച്ചറിയുംമ്പോളത്തെ വേദന എത്ര തീവ്രമാണെന്ന് തനിക്ക് മനസിലാകില്ലെ ജയാ...? ആ ഒരു തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാടുപെടുമ്പൊഴാണ് 5 മാസം മുന്‍പ് ഞാന്‍ തന്നെ പരിചയപ്പെടുന്നത്. എന്നെക്കാള്‍ എത്രയോ അധികം തകര്‍ന്നിരിക്കുന്ന തന്നെ എന്റെ കഥകളൊന്നും പറഞ്ഞ് കൂടുതല്‍ വിഷമിപ്പിക്കേണ്ടെന്ന് ഞാന്‍ കരുതി. അതാ അന്നൊന്നും ഇതൊന്നും തന്നോട് പറയാതിരുന്നത്. പക്ഷേ ജയാ.. തനിക്കറിയുമോ താന്‍ എനിക്ക് തിരിച്ചുതന്നത് എന്റെ നഷ്ടപ്പെട്ട ശബ്ദമാണ്.”
എന്നിട്ട് രണ്ടുകൈകളും കൊണ്ട് എന്റെ വലതുകൈ ചേര്‍ത്തുപിടിച്ച് അവള്‍ ചോദിച്ചു
“ജയാ.... ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ താനെന്നോട് സത്യം പറയുമൊ...? താന്‍... താന്‍ എന്റെ ആരാഡോ...?”
ഒരു ഞട്ടലോടെയാണ് ഞാനാ ചോദ്യം കേട്ടത്. ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഒരു കൈത്താങ്ങായി വന്നവളാ അവള്‍. അന്ന് അങ്ങിനെയൊന്ന് ആവശ്യവുമായിരുന്നു. പക്ഷേ അവള്‍ ചോദിച്ചപോലൊരടുപ്പം...? എനിക്കറിയില്ല.... ഇല്ല... ഒരു നല്ല സുഹൃത്ത് അതിനപ്പുറം...? ഇല്ല.. വേണ്ടാ.. ഇനിക്കിനിയും വയ്യ... എന്റെ മനസിലൂടെ ഒരുപാട് ചിന്തകള്‍ ഒന്നിച്ച് കടന്നുപോയി... അപ്പോഴും എന്റെ വലതു കൈ അവളുടെ കൈകള്‍ക്കിടയിലായിരുന്നു. ഞാന്‍ ശക്തിയായി എന്റെ കയ്യ് വിടുവിച്ചു. എന്നിട്ട് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും പൂരിപ്പിക്കാത്ത ഒരു മൌനമായി അവശേഷിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് നടന്നു. ബാരക്കമ്പറോട്ടിലെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഞാന്‍ ഒന്നു തിരിഞ്ഞ് നോക്കുമെന്നെങ്കിലും പ്രതീക്ഷിച്ച് അവള്‍ അവിടെ നിന്നിരുന്നുവൊ....? അറിയില്ല..
***************************************************************************************************************************************
പിന്‍കുറിപ്പ്:
നാലുമാസം മുന്‍പ് പറയാതെ ബാക്കി വച്ച ആമൌനം ഇന്നും തുടരുന്നു. അതിനു ശേഷം ആകുട്ടി എവിടെ പോയെന്നോ, അവള്‍ക്ക് എന്തു സംഭവിച്ചു എന്നൊ അറിയില്ല. തൊട്ടടുത്ത ദിവസം എനിക്ക് ഒരു എഴുത്തു വന്നു. പോസ്റ്റ് ചെയ്തിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നു തന്നെ.
ഇത് എന്നെ എങ്ങോട്ട് നയിക്കുമെന്നറിയില്ല
അടുത്തുള്ളപ്പോള്‍ ഉള്ളിലെ കാത്തിരിപ്പ് തീക്ഷ്ണമാകുന്നു.
ദൂരെയാകുമ്പോള്‍ ശൂന്യത തോന്നുന്നു.
പൊരുതി തോല്‍ക്കുമ്പോള്‍ മടുപ്പു തോന്നുന്നു.
എനിക്ക് വെറി പിടിക്കുന്നു.
ദൌര്‍ഭാഗ്യത്തില്‍ നിന്ന് നാശത്തിലേക്ക് തെന്നിപ്പോകുന്നത് നോക്കൂ..
നിന്നെ നശിപ്പിക്കില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു.
നിനക്ക് വഴിതടസം ഉണ്ടാകാതിരിക്കാന്‍
ഞാന്‍ വേദനയുടെ വശത്തേക്ക് മാറി നില്‍ക്കും
വേദനയ്ക്ക് മുകളില്‍ കയറി നില്‍ക്കും
വേദന തന്നെയാകും...
ആകുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ ഞാനന്ന് പെരുമാറിയതെന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ നഷ്ടപ്പെടുത്തിയത് ഒരു നല്ല സുഹൃത്തിനെയായിരുന്നു. അവളെ പറഞ്ഞ് മനസിലാക്കിക്കാമായിരുന്നു. അതിനായി അവളുടെ പഴയ നമ്പറില്‍ വിളിച്ചു. പലവട്ടം. പക്ഷേ മറുപടി വോഡാഫോണ്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസിന്റെ കന്നഡത്തിലുള്ള വോയ്സ് മെസേജ്: “ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”
39 comments:
chilar anganaa....
pettennnu vannu pettennu pokum...
entha angane ennu enikum ariyilla :(...
nalla ezhuthu... jayyettante bhasha enikothiri ishtamaatto
“ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”
നമ്പര്‍ നിലവിലില്ലെന്ന്. പിന്നെ വിളിക്കാന്‍...
:-)
അനുഭ്വക്കുറിപ്പ് ഹൃദ്യം.
ഞാന്‍ പറയട്ടെ.
ഇയാള്‍ ചെയ്തത് തന്നെയാണ് ശരി.
:-)
ഉപാസന
:)
പഴയ ബ്ലോഗിനെന്തു പറ്റി ? പിന്നെ ഒന്നും കണ്ടില്ല...?
vayich tudangiyapol bayangara deshyam tonni....... jayettante basha nashtapedukayanenu tonni......pakshe endind superb ayirunnu........
ellam koodi koottivayikumbol cheytath shariyayirikam.....
pakshe nashtapedalinte vedana valuthanu jaya
'nashtapedalinte avasana nimisham vare sneham athinte azham tirichariyunilla.....'
anyway orupad nalla rachanakal eniyum undavade ennashamsikunnu........
നിന്റെ ഹൃദയത്തിലെക്ക് പിടിവരെ ആഴ്ന്ന ഒരു കഠാര ഞാന്‍ വായിച്ചെടുക്കുന്നു.
എനിക്കറിയാമല്ലോ. അതിന്‍റെ ആഴം.
മുറിവുണങ്ങാന്‍ നീ നടന്ന വഴികളിപ്പോഴറിഞ്ഞു. ഇതിലൂടെ...
"അശ്വം നൈവ ഗജം നൈവ
വ്രാഘ്രം നൈവച നൈവച
അജാപുത്രം ബലിംദത്യാദ്
ദേവോ ദുര്‍ബല ഘാതക:"
മാഷെ ഇഷ്ടമായി
ദില്ലിലെ നരച്ച തെരുവുകള്‍ക്ക് ക്ലാസിക്ക് പ്രണയത്തിന്റെ താളമുണ്ട് ചൂരുന്റ്, നിറമുണ്ട്..
കണാട്ട് സര്‍ക്കിളില്‍ കയറിയാല്‍ തലച്ചോറില്‍ ഒരു പെരുപ്പ് ഇപ്പൊഴും പടര്‍ന്നു കയറാറുണ്ട്.
ചുറ്റും കറങ്ങിയൊഴുകുന്ന യന്ത്രഹുങ്കാരം അഹങ്കാരം, ഇടയ്ക്ക് പോച്ച നനവു.. അവിടെ ഹൃദയങ്ങള്‍ ഉരുകുക തന്നെ ചെയ്യും.
അവളോട് അന്നത് പറഞ്ഞത് നന്നായി.
സ്വന്തം ആയാല്‍ പിന്നെ ഒന്നിനും കൊള്ളില്ല..ഒന്നും... അമ്മയൊഴിച്ച്....
മുകുന്ദേട്ടനെ ഒന്നുകൂടി ഓര്‍ത്തു.... താങ്ക്സ്
ചിലര്‍ അങ്ങനെയാ ജയാ...
മനസിലാകി വരുമ്പോഴേയ്കും അവര്‍ നമ്മില്‍ നിന്നും അകനിരിക്കും...
ജീവിതത്തിലെ ഓരോ നഷ്ടപെടലുകള്‍കും ഒരുപാടു വേദനകള്‍ മാത്രം ബാകി...
എങ്കിലും ആ മൌനം വേണ്ടായിരുന്നു ജയാ...
തളര്നു പോയ ആ മനസിന് ഒരു താങ്ങായി ഒരു നല്ല സുഹൃത്തായി കൂടെ നില്കാമായിരുന്നു...
കഴിയുമെങ്കില്‍...
ഇനിയും നീ വൈകിയിട്ടില്ല ...
ചില സമയങ്ങളില്‍ മൌനത്തിന് വാക്കുകളേക്കാള്‍ അര്‍ത്ഥമുണ്ടായിരിക്കുമെന്ന സത്യം ആ കൂട്ടുകാരിക്കറിയാന്‍ വഴിയില്ല, ഉണ്ടാകുമായിരുന്നെങ്കില്‍ ആ സൌഹൃദം ഇന്നുമുണ്ടാകുമായിരുന്നു.........
ഒരു ചോദ്യം കൊണ്ട് മുന്‍പൊരിക്കല്‍ കൂട്ടുകാരനെ നഷ്ടപ്പെട്ട അവള്‍ പിന്നീട് ആ ചോദ്യം വേറെയാരോടും ചോദിക്കാന്‍ പാടില്ലായിരുന്നു.........
അത് നഷ്ടപ്പെടലുകള്‍ക്കുള്ള ചോദ്യമാണെന്ന് അവള്‍ മറന്നു പോയതായിരിക്കാം....
ഈ കുറിപ്പു മനസ്സിനൊരു നൊമ്പരം സമ്മാനിച്ചു...
സൗഹൃദം അതില്‍ തന്നെ പൂര്‍ണ്ണം ആണെന്ന് തോന്നാറുണ്ട് ജയാ. എല്ലാ സമവാക്യങ്ങളും എല്ലാവര്‍ക്കും ചേരുമായിരുന്നെങ്കില്‍ നമ്മുടെ ലോകം തന്നെ മറ്റൊന്നായി പോയേനെ...ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ആ കുട്ടി കാണിച്ച സത്യസന്ധത, അതിന് ജയന്‍ കൊടുത്ത ഉത്തരം-ഒന്നും തെറ്റിദ്ധരിക്കപ്പെടില്ല. ബന്ധങ്ങളുടെ ചുഴികള്‍ അറിയാത്തവരല്ലല്ലോ രണ്ടു പേരും. she WILL pick up your call one day. കാരണം സൗഹൃദം അതില്‍ തന്നെ പൂര്‍ണ്ണം ആണെടോ!
appoo, just gone through d latest...worth reading it! keep going...
അനുഭവക്കുറിപ്പ് ഹൃദ്യം...
ഇതെനിക്ക് പന്തായ കോഴിയുടെ അത്ര ഇഷ്ടായില്ല... അനുഭവം തീവ്രമാവാതതല്ല എവിടെയൊക്കെയോ എന്തൊക്കയോ പോരായ്മ വന്നിരിക്കുന്നു .... അത് പറഞ്ഞു തരനുല്ലത്ര വിവരം എനിക്ക് ഇല്ല താനും....
നെഞ്ചിലൊരു ചെറിയ വേദന്‍ തോന്നി വായിച്ചപ്പോള്‍..
ഹൃദയസ്പര്ശിയായ വാക്കുകള്‍..
ഭാവുകങ്ങള്‍.വീണ്ടും വരാം..
മഞ്ഞുതുള്ളീ... കൈനീട്ടം തന്നതിന് നന്ദി.. ഒരുപാട്.:)
ഉപാസന: തെറ്റും ശരിയുമളക്കുന്നില്ല ഞാന്‍, ഒരു നല്ല സുഹൃത്തിന്റെ നഷ്ട്ടം അതാണ് വേദന. വന്നതിന് നന്ദി ഇനിയും വരുമല്ലൊ അല്ലെ? വരണം.
ശ്രീലാല്‍: അണ്ണാ.. ഒരു പാടു നാളുകള്‍ക്ക് ശേഷം വീണ്ടും... നന്ദി. ഇതുവഴി വന്നതിന്. പിന്നെ ഒരുമാറ്റം എല്ലാര്‍ക്കും വേണ്ടെ..?
ഫെജിന;) സന്തോഷം ഇവിടെ വന്നതിനും ഇങ്ങിനെ ഒരു കമന്റ് ഇട്ടതിനും.പിന്നെ അറിയാലൊ എന്നെ. എന്റെ നഷ്ടങ്ങളെ.. നഷ്ടപ്പെട്ടതൊന്നും ഒരിക്കലും എനിക്ക് തിരിച്ചു കിട്ടിയിട്ടില്ല...
മനു;) ഹൊ എന്റമ്മച്ചി. എന്നഡാഉവേ... നി ഇതെന്തു ഭാവിച്ചാ..? ഹും നിനക്കറിയില്ല കൂട്ടുകാരാ ഒരിക്കലുമുണങ്ങത്ത മുറിവുകള്‍ പേറിനടക്കുന്നവനാണ് ഞാനെന്ന്.....
മനുജി: അണ്ണാ അണ്ണാ... താങ്ക്സ് അണ്ണാ... ഇനീം വരണേ അണ്ണാ ഇതു വഴിക്ക്...
ജിജി: അളിയാ..... അളിയനാണളിയാ അളിയന്‍.
തൊന്ന്യാസി: എന്താണുമാഷെ... അങ്ങിനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ലാ... നന്ദി.
ഷാരു: :):) നന്ദി...
രശ്മി:....:) ഹിഹി.. അങ്ങിനെ വഴിക്കുവാ... സന്തൊഷം
രഘുഭായ്.:)
ഉഗ്ഗാണ്ട: താങ്ക്സ്
അനാമിക: എന്താമാഷെ.. അതല്ലെ പറഞ്ഞു തരേണ്ടെ...ഹും നൊക്കട്ടെ അടുത്ത തവണ നമുക്ക് ശരിയക്കാമൊ എന്നു നൊക്കാം...
റോഷന്‍;) നന്ദി..
കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്നാണു പറയാറു...കൊണ്ടിട്ടും അറിയാത്തവരാണധികവും!.അത്താണി തേടിക്കൊണ്ടേയിരിയ്ക്കുന്നവനനാണു മനുഷ്യന്‍...ഭാണ്ഡം ഇറക്കേണ്ടതെവിടെയെന്നറിയുന്നുമില്ല...ജയന്‍...എഴുതൂ ഇനിയും....
" സ്വാനുഭവമാകാം അതിനു കാരണം"
അങ്ങനെയുമൊരനുഭവമുണ്ടോ.. ജയന്...
ഏത് പെണ്‍കുട്ടിയാണ് സുഹൃത്തെ താങ്കളെ പ്രണയിച്ച ശേഷം കബളിപ്പിച്ച് കടന്നുകളഞ്ഞത്...?
താങ്കളുടെ വാക്കുകളില്‍ നിന്ന് എനിക്കങ്ങനെയൊരു ആന്തരാര്‍ത്ഥം ഊഹിച്ചെടുക്കാമെന്ന് തോന്നുന്നുട്ടോ...
mashe nalla hrudaya sparshiyaya kurippu...manassil tottu ezhutiyatanu ennum ariyam..atu kondu tanne ezhutiyathu sarikkum nannayittundu...nashtappedalinde vedana sarikkum bhayangaramanu....a kuttiye angane vishamippikkendiyirunnilla.....endayalum vayikkumbo manassil evideyo oru cheriya nombaram...
ജീവിതവും ഭാവനയും വേര്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...മൌനത്തിനും എത്ര ഒച്ച!
ദയവിത്തു ആനന്തര പ്രയത്നസി
:)
നല്ലൊരു അനുഭവക്കുറിപ്പ്
നമ്പരമുള്ളത്, ആശംസകള്‍
എന്തൊരു രസമാടോ പോടിയൂരാനെ തന്റെ രചന
കുറിപ്പ് നന്നായി.. ഈ സൌഹൃദം അതിന്റെ എല്ലാ സുഗന്ധത്തോടും കൂടെ എന്നെങ്കിലും തിരികെ ലഭിക്കട്ടെ!
മാഷെ..
നന്നായിരിക്കുന്നു....
"നിന്നെ നശിപ്പിക്കില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു.
നിനക്ക് വഴിതടസം ഉണ്ടാകാതിരിക്കാന്‍
ഞാന്‍ വേദനയുടെ വശത്തേക്ക് മാറി നില്‍ക്കും
വേദനയ്ക്ക് മുകളില്‍ കയറി നില്‍ക്കും
വേദന തന്നെയാകും..."
“ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”
പല ഭാഷയില്‍, പല തരത്തില്‍ കേട്ടിരിക്കുന്നു ഈ വാക്കുകള്‍.... എത്രയോ സൗഹൃദങ്ങള്‍ക്ക്/ബന്ധങ്ങള്‍ക്കൊക്കെയും അവ ചിതയൊരുക്കിയിരിക്കണം....
അനുഭ്വക്കുറിപ്പ് ഹൃദ്യം.
ഭാവുകങ്ങള്‍....
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട് പ്രതികരിക്കൂ. http://maramaakri.blogspot.com/
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html
എനിക്കറിയാം നിന്റെ മനസ്..നിന്റെ ഇടറിപോയ വഴികളിലെ കൂടികിടക്കുന്ന കരിയിലകള്‍...മറവിയുടെ താളം തേടുന്ന നിന്റെ ഹൃദയരാഗങ്ങള്‍....
വരാനിരിക്കുന്ന വസന്തത്തിന് ചെവിയോര്‍ക്കാന്‍ നിനക്ക് ഇനിയും കഴിയുന്നില്ലേ...
ഒരിക്കല്‍ നീയെന്റെ കൈയെത്തും ദൂരെയുണ്ടായിരുന്നു...അന്ന് വെള്ള വിരിപ്പിട്ട ചില്ലുജാലകങ്ങളുള്ള ഹാളില്‍ നീയെന്നും വരുമായിരുന്നു...
മുകളിലെ ചില്ലുകൂട്ടില്‍ നിന്റെ സ്വപ്നങ്ങള്‍ പാറി നടന്നിരുന്നു...
ഒരു പക്ഷേ..
നിന്റെ മുറിവുകളില്‍ കണ്ണുനീര്‍ പുരട്ടുകയാവും..ഞാന്‍...
പക്ഷേ ക്ഷമിക്കുക...
മേശക്കിരുവശവുമിരുന്ന് ദുഖത്തിന്റെ കണ്ണീര്‍കണങ്ങള്‍ തോരാതെ പെയ്ത വേര്‍പാടിന്റെയീ യാഥാര്‍ത്ഥ്യം ദ്രൗപദിയെ ഏറെ സങ്കടപ്പെടുത്തി...നിന്റെ കുറിപ്പുകള്‍ക്ക് നീയറിയാത്തൊരു വശ്യതയുണ്ട്...ഞാനതേറ്റുവാങ്ങുകയായിരുന്നു...
ഒന്നു മാത്രം ഞാന്‍ തിരിച്ചറിഞ്ഞു...അവളുടെ നഷ്ടത്തിന്റെ ആയിരം മടങ്ങ് നഷ്ടം നീയുള്ളില്‍ പേറുമ്പോഴും നിന്റെ മുഖത്തത് പ്രതിഫലിച്ചിരുന്നില്ല...വിടവാങ്ങി പിന്‍തിരിയുമ്പോള്‍ തിരിഞ്ഞുനോക്കാത്ത നിന്റെ മനസിന്റെ കട്ടിയും എനിക്കിഷ്ടമായി...
വരാനിരിക്കുന്ന കാലത്തെവിടെയോ...നിന്റെ കാത്തിരിപ്പിനറുതി വരുത്തുന്ന വസന്തമുണ്ടാകും...
നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടി വരുന്നു ദ്രൗപദിക്ക്...
നന്മകള്‍ നേരുന്നു....
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
"...വിടവാങ്ങി പിന്‍തിരിയുമ്പോള്‍ തിരിഞ്ഞുനോക്കാത്ത നിന്റെ മനസിന്റെ കട്ടിയും എനിക്കിഷ്ടമായി... വരാനിരിക്കുന്ന കാലത്തെവിടെയോ...നിന്റെ കാത്തിരിപ്പിനറുതി വരുത്തുന്ന വസന്തമുണ്ടാകും..."
ദ്രൗപദിയ്ക്ക് എന്തുകൊണ്ടാണ് അങ്ങിനെ പറയാന്‍ തോന്നിയതെന്ന് എനിക്കറിയില്ല..
നഷ്ടപ്പെട്ട ഒന്നിന് പകരം വയ്ക്കാന്‍ മറ്റൊന്നിന് ആവുകയില്ലെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.. പ്രണയത്തിന്റെ കാര്യത്തിലായാല്‍ പ്രത്യേകിച്ചും. അവിടെ.... ബന്ധങ്ങളുടെ അകക്കാമ്പുകളില്‍ റീപ്ലേസ്മെന്റിന് സ്ഥാനമില്ല.... പക്ഷേ... നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചുകൊണ്ടു മാത്രം കാലം കഴിക്കണമോയെന്ന് ചോദിച്ചാല്‍ വേണ്ട എന്ന ഉത്തരമേ എന്നില്‍ നിന്നും തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതുള്ളൂ... എങ്കിലും...
ജയനോട്...
'ഇഷ്ടമായിരുന്നു നിനക്കവളെ
ജോലിയുടെ വിരസതയില്‍
നീയഭയം തേടിയിരുന്നത്
ഒരുപക്ഷേ...
അവളൊടൊത്തുള്ള
നിമിഷങ്ങളിലാവാം...
നിന്റെ പ്രണയം
നീ തുറന്നുപറഞ്ഞിരുന്നു....
അവളുമതെ..
പക്ഷേ....
ഇടുങ്ങിയ ഹാളില്‍ നിന്ന്
പഠിച്ചുതീര്‍ത്ത വിഷയങ്ങളില്‍
ഒന്നായി... കേവലമൊന്നായ് മാത്രം
നിന്റെ പ്രണയത്തെയും
അവള്‍ സ്വീകരിച്ചിരുന്നതെങ്കില്‍....
കാലം അവളുടെ
തലവര മാറ്റിയെഴുതിയപ്പോള്‍
ഒരു പക്ഷേ...
നീയവള്‍ക്കഭിമതനായ്
തീര്‍ന്നിരിക്കാം...
കറിവേപ്പില പോലെ
നിന്റെ സ്നേഹത്തെ
അവള്‍ പുറത്തേക്ക്
വലിച്ചെറിഞ്ഞപ്പോള്‍
ആ നഷ്ടം സഹിച്ച്...
കണ്ണീരടക്കി....
മര്യാദയുടെ സീമ
ലംഘിക്കാതെ...
വിടവാങ്ങുകയാണോ...?
അതോ...
'നീയെന്തിന് എന്റെ
സ്നേഹത്തെ നിര്‍ദയം
വധിച്ചുവെന്ന്'
പകയുടെ കനലിനെ
നെഞ്ചിലേറ്റാതെ തന്നെ
ചോദിക്കുന്നതാണോ..
ഉചിതം...?
വിലപിക്കാതിരിക്കാന്‍
ശ്രമിക്കുക, ഇനിയെങ്കിലും
നഷ്ടപ്രണയത്തെയോര്‍ത്ത്....!
ഇതൊരു കവിതയൊന്നുമല്ല...
പുതയൂരിന്റെ വാക്കുകളില്‍ നിന്നു
തന്നെ തെളിയുന്ന അദ്ദേഹത്തിന്റെ
ജീവിതമായിരിക്കാം ഒരുപക്ഷേ
എന്തോ..എനിക്കങ്ങിനെ തോന്നുന്നു.
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html
വായിച്ച് വിഷമം തോന്നി. ആരാണ് കൂടുതല്‍ സങ്കടത്തിലായതെന്ന് മനസ്സിലാകുന്നുമില്ല...
നല്ല എഴുത്താണ് പുടയൂര്‍.
what abt mayilpeeli....?
ha ha ha commentsum marupadi commentsumanu thakarpan!!! oru bollywood love film otapalathu shootu cheytha polundu!! good writing anyway!
Post a Comment