കോഴിക്കോട്ട് ജോലി നോക്കിയിരുന്ന കാലം. മാസത്തിലൊരു തവണയാ നാട്ടില്‍ പോക്ക്. സ്ഥിരം ഈ വണ്ടിക്കാണ് യാത്ര. 10.45 ആകുമ്പോളെക്കും കണ്ണൂരെത്തും. കോഴിക്കോട് കഴിഞ്ഞാ വണ്ടി പൊതുവേ കാലിയാകും. കമ്പാര്‍ട്ടുമെന്റില്‍ കഷ്ടിച്ച് പത്തുമുപ്പതു പേര് കാണും. എന്തായാലും ചെറിയ ഒരു ഉറക്കം പാസാക്കാനുള്ള നേരമുണ്ട്. ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
“ങ്ങള് ചാനല്‍ റിപ്പോര്ട്ടറാ....?” കണ്ണൂര്‍ ഭാഷയിലുള്ള ഒരു ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ ഐഡന്റിറ്റിക്കാര്‍ഡും പിടിച്ച് ഒരാള്‍ നില്ക്കുന്നു. അയാളത് എനിക്ക് നേരെ നീട്ടി.
“ങ്ങള് കിടന്നപ്പം കീശേന്ന് വീണതാ.. ങ്ങളെ ടി.വിന്റെ കാര്‍ഡ്..” എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ ഞാന്‍ അയാള്‍ക്ക് താങ്സ് പറഞ്ഞു. അപ്പോളാണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്. ഒരു തോര്‍ത്തുമുണ്ട് വലതു കണ്ണ് മറച്ച് തലയിലൂടെ ചെരിച്ചു കെട്ടിയിരിക്കുന്നു. ഇടതു കയ്യ് ഇല്ല. വെളുത്ത മുണ്ട് ഇറക്കിയിട്ടതു കാരണം കാല് കാണാന്‍ പറ്റുന്നില്ല. പ്രായം കൃത്യമായി തിട്ടപ്പെടുത്താന്‍ പറ്റാത്ത ഒരു രൂപം. അയാളെത്തന്നെ ഞാന്‍ നോക്കിയിരിക്കുന്നതിലെ അസ്വസ്ഥത അയാളില്‍ പ്രകടമായതു പോലെ തോന്നി. എന്റെ നോട്ടം ഒഴിവാക്കാനായി അയാളൊരു ചോദ്യമിട്ടു.“എങ്ങോട്ടാ യാത്ര..?, ഏട്യാ വീട്....?”
“കണ്ണൂര്‍ക്കാണ്; തളിപ്പറമ്പിലാ വീട്...” ഞാന്‍ പറഞ്ഞു.
“ഞാന്‍ തലശ്ശേരിക്കാ... ആട അടുത്ത് കതിരൂരാ വീട്. ഗുരുവായൂര്‍ക്ക് പോയതാ.. കുറ്റിപ്പുറത്ത് നിന്ന് കേറി.” അയാല്‍ ഒറ്റയടിക്ക് പറഞ്ഞു നിര്‍ത്തി. പിന്നെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടത്തു വച്ചു. തീപ്പട്ടിയും കോലും ഒരു പ്രത്യേകതരത്തില്‍ പ്ടിച്ച് ഒറ്റക്കൈകൊണ്ട് തന്നെ അയാള്‍ തീകത്തിച്ചു.
“വലിക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ...?” എന്റെ മറുപടി കാക്കാതെ അയാള്‍ വലിച്ചു കോണ്ടേയിരുന്നു. കുറച്ചു നേരത്തെ മൌനം. പുറത്ത് നല്ല മഴ. മുഖത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികള്‍. തണുത്ത കാറ്റ്. തീവണ്ടിയുടെ കുടുകുടു ശബ്ദം, മൊനം അസ്വസ്ഥമായപ്പോള്‍ ഇത്തിരി മടിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു. “എന്തു പറ്റിയതാ ഇടതു കയ്യിന്....?” പുച്ഛം കലര്‍ന്ന ഒരു ചിരിയിലൊതുങ്ങി മറുപടി. സിഗരറ്റ് അയാള്‍ വീണ്ടും ആഞ്ഞു വലിച്ചു. ചോദ്യം അനാവശ്യമായിപ്പോയി എന്ന തോന്നലില്‍ ഞാന്‍ വല്ലാതായി. സിഗരറ്റു തീരുന്നതു വരെ ആ മൌനം നീണ്ടു.. “ങ്ങള് പത്രക്കാരനല്ലേ....? എന്തിനാ വാര്‍ത്തയാക്കാനാ...?” അയാള്‍തന്നെ മൌനം അവസാനിപ്പിച്ചു. “ ഹേയ് അല്ല.. വെരുതേ ചോദിച്ചെന്നെ ഉള്ളൂ..” ചോദ്യം ചൊദിക്കാന്‍ തോന്നിയ നിമിഷ്ഗത്തെ ശപിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
“സാധാരണ ആളുകള്‍ ചോദിക്കുമ്പം മോട്ടറില്‍ കുടുങ്ങിയതാണെന്നോ ആക്സിഡന്റ് പറ്റിയതാണെന്നൊ ഒക്കെയാ ഞാന്‍ പറയാറ്. പക്ഷേ... ങ്ങള് പത്രക്കാരനായതോണ്ട് ഞാന്‍ നുണ പറയിന്നില്ല..” അയാള്‍ തുടങ്ങി.
“സുരേന്ദ്രന് എന്നാ എന്റെ പേര്. നാട്ടില്‍ പാര്‍ട്ടിക്കാരനാണ് ഞാന്‍. പാര്‍ട്ടി പറഞ്ഞാ എന്തും ചെയ്യാന്‍ തയ്യറായി നടന്നീരുന്ന കാലം. അതിനിടയിലാണ് നാട്ടില്‍ ഞങ്ങടെ പാര്‍ട്ടീല്‍പെട്ട രണ്ടാള്‍ക്കരെ മറ്റേപാര്ട്ടിക്കാര് കൊന്നത്. ചത്തതില്‍ ഒരുത്തന്റെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചപോലുമായിട്ടില്ല. മറ്റവനാനെങ്കില്‍ വെറും 18 വയസ്. തിരിച്ച്ടിക്കാണായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പക്ഷേ ശരിക്കും ഞട്ടിപ്പോയത് പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഗംഗാധരനെ കൊല്ലാന്‍ നിയൊഗിക്കപ്പെട്ട അഞ്ചുപേരിലൊരാള്‍ ഞാനാണെന്നറിഞ്ഞപ്പോളായിരുന്നു. കഴിയില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ പലകുറിശ്രമിച്ചു. പക്ഷേ തിരുവായ്ക്ക് എതിര്‍വായില്ല. പാര്‍ട്ടിപറഞ്ഞാല്‍ അത് പറഞ്ഞതാണ്. നിവൃത്തിയില്ലതെ ഞാനും അതിന് ഇറങ്ങി. ഒരു മഴയുള്ള രാത്രിയായിരുന്നു അത്. ഓന് വീട്ടിലേക്ക് വരുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരുന്നു. ഓടിച്ചിട്ട് വെട്ടി. വെട്ടുകൊണ്ട് വീഴുമ്പൊ “എന്നാലും ന്റെ സുരേന്ദ്രാ...” എന്നുള്ള ഓന്റെ വിളി ഇപ്പളും എന്റെ കാതിലുണ്ട്.”
ഇതു പറയുമ്പോ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് അയാളതു പറഞ്ഞത് ഞാന്‍ മനസിലോര്‍ത്തു. കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി . ദൈവമേ.. സ്വന്തം കൂടുകാരനെ വെട്ടിക്കൊന്ന ഒരാള്‍.. വല്ലത്ത ഒരു തളര്‍ച്ച തൊന്നുന്നു. ഇത്തിരി നേരത്തെ മൌനം. അയാള്‍ വീണ്ടും തുടര്‍ന്നു.
“കുറ്റബോധം കൊണ്ട് നീറുകയായിരുന്നു മോനെ പിന്നെ ഞാന്‍. സ്വന്തം ചങ്ങാതീനെ വെട്ടിക്കൊന്ന പിശാച്. ഞാന്‍ നാടുവിട്ടു. ആദ്യം കൊയമ്പത്തൂര്, അവിടുന്ന് മദ്രാസ്, പിന്നെ ബോംബേ, കല്‍ക്കത്ത.. പലസ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു. ഹോട്ടലില്‍ എച്ചില് പാത്രം എടുത്തും, പാത്രം കഴുകിയും വയറു നിറയ്ക്കാനുള്ള വക കണ്ടെത്തി. പക്ഷേ കുറ്റബോധം കൊണ്ട് ഉരുകുകയായിരുന്നു ഞാന്‍. അങ്ങിനെ ഏഴു വര്‍ഷം. ഒടുവില്‍ അജ്ഞാത വാസം അവസാനിപ്പിച്ച് നാടിലേക്ക് തിരിച്ച് ചെന്നു. ഞാന്‍ നാടു വിട്ടതൊടെ തളര്‍ന്നു കിടപ്പിലായ അമ്മ. ഭര്‍ത്താവുപേക്ഷിച്ച പെങ്ങള്. കുടുംബത്തെ അനാഥമാക്കാനിറ്റയാക്കിയ നിമിഷത്തെ ഞാന്‍ മനസുകൊണ്ട് ശപിച്ചു. കൂലിപ്പണി ചെയ്തിട്ടായാലും കുടുംബം നോക്കണം. ഒരു പുതിയ ജീവിതം തുടങ്ങണം. കല്‍പ്പണിയും, വാര്‍പ്പ് പണിയും, അങ്ങിനെ കിട്ടുന്നതെന്തു പണിയും ഞാന്‍ ചെയ്തു. അങ്ങിനെയിരിക്കെ ഒരു കല്യാണം ശരിയായി. നിശ്ചയവും കഴിഞ്ഞു.
1999ലെ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമായിരുന്നു അത്. കല്യാണ നിശ്ച്യത്തിന്റെ പിറ്റേന്ന്. വായനശാലയില്‍ നിന്ന് രാത്രി കളി കണ്ട് മട്ങ്ങി വരികയായിരുന്നു ഞാന്‍. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു അപ്പോള്‍. കണ്ടം കടന്ന് ഇടവഴിയിലെത്തിയപ്പൊള്‍ ആരൊ പിന്തുടരുന്നുണ്ട് എന്ന് തോന്നി തിരിഞ്ഞ് നോക്കിയതാണ്. കൊല്ലെടാ അവനെ എന്ന് ആരൊ വിളിച്ചു പറഞ്ഞതും മുഖത്ത് വലതു കണ്ണിനു മുകളിലൂടെ വെട്ടു വീണതും ഒന്നിച്ചായിരുന്നു. അമ്മേ... എന്നലറി വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടെ രണ്ടുമൂന്ന് വെട്ട് പുറത്തും മുതുകത്തുമൊക്കെയായി കിട്ടി. എന്നിട്ടും ഞാന്‍ ഏന്തി വലിഞ്ഞ് ഓടി. പക്ഷേ അപ്പുറത്ത് തൊട്ടില് ചെന്നു വീണു. അവിടുന്നും കിട്ടി വെട്ടുകള്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം വന്നത് 12 ദിവസം കഴിഞ്ഞ്. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐ.സി.യുവിലായിരുന്നു അപ്പോള്‍. പിന്നെ 2 മാസം കൂടി ആശുപത്രിയില്‍ കിടന്നു. പക്ഷേ സ്വാധീനമില്ലാത്ത 2 കാലുകളും ഒരു കയ്യും നരകിക്കാന്‍ ഒരു ജീവനും ബാക്കി. വലതു കണ്ണിന്റെ കാഴ്ചയും അന്ന് പോയി. ” വലതു കണ്ണ് മറച്ചുകൊണ്ട് തലയിലൂടെ കെട്ടിയ തോര്‍ത്തുമുണ്ട് അയാള്‍ അഴിച്ചു മാറ്റി. വികൃതമായിരിക്കുന്നു അയാളുടെ മുഖം.
“14 വെട്ടാ മൊനെ അന്നെനിക്ക് കണ്ടത്. എന്നിട്ടും ഞാന്‍ ചത്തില്ല. ഒരു ഉപകാരവുമില്ലാത്ത എന്നെ പാര്‍ട്ടിക്കാര്‍ക്കും വേണ്ടാതായി. ചത്തെങ്കില് കണ്ണൂര്‍ ജില്ലാകമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..” അയാള്‍ പറഞ്ഞു നിര്‍ത്തി. വണ്ടി ഏതോ സ്റ്റെഷനിലേക്ക് എത്തുകയാണ്.
“മാഹി എത്തി. അടുത്തത് തലശേരിയാ. ഞാന്‍ ഇറങ്ങും. പത്തേക്കാല് കഴിഞ്ഞില്ലേ.. ലാസ്റ്റ്ബസ്സ് പോയിട്ടുണ്ടാകും. പിന്നെ ഓട്ടോ പിടിക്കെണ്ടി വരും.” അയാള്‍ പറയുന്നത് നിര്‍വികാരമായി ഞാന്‍ മൂളിക്കേട്ടു. അയാള്‍ വീണ്ടും തുടര്‍ന്നു.
“പക്ഷേ ഞാന്‍ ഇപ്പം ജീവിക്കുകയാ മോനേ... ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ എന്റെ കല്യാണം കഴിഞ്ഞു. എന്റെ നരക ജീവിതം പങ്കു വയ്ക്കാനും ഒരാള്‍. ദൈവം എനിക്ക് തന്ന അനുഗ്രഹമാ ഓള്. രണ്ട് മാസൂം കൂടി കഴിഞ്ഞാല്‍ ഓള് പെറും. ” അയാള്‍ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
“എണീക്കാനായാല്‍ എനിക്ക് പുതിയൊരു ജീവിതം തന്ന ദൈവങ്ങളെ മുഴുവന്‍ ചെന്നു കാണാമെന്ന് ഞാന്‍ നേര്‍ന്നിരുന്നു. അതാ ഗുരുവായൂര്‍ക്ക് പോയത്. അടുത്ത തവണ മാലയിട്ട് മലയ്ക്ക് പോണം” അയാള്‍ പറഞ്ഞ് നിര്‍ത്തി.
വല്ലാത്തൊരു നിര്‍വികാരതയില്‍ ഒന്നും പറയാനാകാതെ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. കുരച്ചു നേരത്തെ മൌനം. വണ്ടി തലശേരി റയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. ഒരു ചിരിയോടെ. തീവണ്ടിയുടെ ജനല്‍ കമ്പികള്‍ പിടിച്ച് അയാള്‍ എഴുന്നേറ്റു. “മോനെ.. ഞാന്‍ പോവുകയാ.. പറ്റിയാല്‍ ഇനി എപ്പോളെങ്കിലും കാണാം..”
സ്വാധീനക്കുറവുള്ള കാലുകള്‍ നിരക്കി അയാള്‍ പുറത്തേക്ക് നീങ്ങി. അപ്പോളും അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകള്‍ അപ്പൊള്‍ നിറഞ്ഞിരുന്നുവോ..? എനിക്കോര്‍മ്മയില്ല. ഞാന്‍ ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് അപ്പോഴും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു....
45 comments:
ഒരു യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ഒരാളുടെ കഥ. കണ്ണൂരിലെ ജീവിക്കുന്ന രക്തസാക്ഷികളുടെ ജീവിതം. പാര്‍ട്ടിക്കു വേണ്ടി സ്വയം ജീവിതം കളയുന്ന പന്തയക്കോഴികള്‍.
“ചത്തെങ്കില് കണ്ണൂര്‍ ജില്ലാകമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..”
വളരെ ഹൃദയസ്പര്‍ശിയായ ആയ സംഭവം...
നമ്മുടെ സ്വന്തം കണ്ണൂര്ന്റെ കഥ,...
നമ്മുക്ക് പ്രതീക്ഷികാം ഇങ്ങനെ ഉള്ള ജീവിക്കുന്ന രക്തസാക്ഷികളെ കണ്ടെങ്കിലും,അല്ലെങ്കില്‍ ഇങ്ങനെ ഉള്ള പന്തയകൊഴികളുടെ കഥ അറിഞ്ഞെങ്കിലും ഇന്നത്തെ നമ്മുടെ തലമുറ ഈ ജീവിതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയം അവസാനിപികട്ടേനു....
ഒരികലും നടകില്ലാനു അറിയാമെങ്കിലും ഓരോ കണ്ണൂര്‍ കാരനും ആഗ്രഹികുന്നത് പോലെ ഞാനും....
പിന്നെ എടാ തല്ലുകൊള്ളി...
വളരെ മനോഹരമായിരിക്കുന്നു നിന്റെ വിവരണം...
അടുത്ത തല്ലുകൊള്ളിത്തരത്തിന്റെ വിശേഷങ്ങളും കാത്തു ഒരു പാവം ആസ്വാദകന്.....
ജയാ.
Touching lines
ജയാ.
Touching lines
Poignant story. Nalla narration, vaakukal, bhasha ennokke paranju marannu kalayan pattillalo ithonnum...mazha peythu kondeyirikkum, alle jaya?
മനസിനെ സ്�പര്�ശിച്ച അനുഭവ കുറിപ്പ്�,... വളരെ നന്നായിരിക്കുന്നു....
Edo ugran aayottundu ttooooo,oru thirakkatha ezhuthiyaaloooooooo?
ജിജി: :)വളരെ വളരെ സന്തോഷം. നമുക്കു പ്രത്യാശിക്കാം ജിജി നമ്മുടെ നാടിന്റെ ഈ കളങ്കം മായുമെന്ന്. ഇനിയും നമ്മുടെ മണ്ണില്‍ ചോര വീഴാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. പിന്നെ മോനെ ജിജിക്കുട്ടാ... ഇത്രേം വിധേയത്വം വേണോ... ആസ്വാദകനാത്രെ.. പോഡാ ചെക്കാ..
മലബാറി: :) പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരിക..
രശ്മി: :) നീ ഈ കമന്റെ ഇട്ടതിനു പിന്നിലെ രാഷ്ട്രീയം എനിക്കാറിയാമെന്റെ മന്ത്രിപുത്രീ...
എന്നാലും ഇട്ട കമന്റിന് കൂറുള്ളവനാ ഈ ഞാന്‍. അതോണ്ട് മാത്രം, അതു മനസിലായല്ലോ ഇല്ലെങ്കില്‍ ഒന്നൂടെ പറയാം അതോണ്ട് മാത്രം.. പിന്നെ കമന്റിട്ടതിന് നന്ദി.
ഫ്രീപ്രസ്സ്: :)ഇവിടെ വന്നതിലും പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം. ഇനിയും വരിക.
പാച്ചു: :) കൂട്ടൂകാരാ... സന്തോഷം... പിന്നെ താങ്കളുടെ പോസ്റ്റില്‍ ഈയുള്ളവന് കൃത്ജ്ഞത് രേഖപ്പെടുത്തിയത് നല്ലോണം ബോധിച്ചുട്ടോ....
നന്നായിട്ടുണ്ട്....
ഈ അനുഭവം ആയിരത്തില്‍ ഒന്നു മാത്രം
എണീക്കാനായാല്‍ എനിക്ക് പുതിയൊരു ജീവിതം തന്ന ദൈവങ്ങളെ മുഴുവന്‍ ചെന്നു കാണാമെന്ന് ഞാന്‍ നേര്‍ന്നിരുന്നു.
......എന്താണളിയാ ഒരു "എം സുകുമാരന്‍(പിതൃതര്‍പ്പണം)വഴി...... നിന്റെ പഴയഭാഷ വിട്ടോ, അതു പോരേ....സംഭവം കൊള്ളാം, പഴയതിന്റെ ഭംഗിയില്ല,
ശരത്തേ ശരിയാണ് ആയിരത്തിലൊന്നുമാത്രമാണിത്. പക്ഷേ ആയിരത്തിലൊന്നെങ്കിലും പ്രത്തു വരുമ്പോളെ ബാക്കിയുള്ള 999നേക്കുറിച്ച് നമ്മള് ചിന്തിക്കുകയുള്ളൂ...
മനു:) അളിയാ... പുതിയലൈന്‍ ഒന്നു പരീക്ഷിച്ച് നോക്കിയതാ ഇതുഒ നമുക്ക് വഴങ്ങുവോന്ന് നൊക്കണമല്ലോ.. ഒരു വേണു നാഗവള്ളി ലൈന്‍...
നന്നയിട്ടുണ്ടു കേട്ടൊ.
കണ്ണൂരിനെപറ്റി ഇശ്ശി കേട്ടിരിക്കുന്നു. പക്ഷെ ഇത്രക്കങ്ങടു നിരീഛില്ല റ്റൊ. ഹൃദയസ്പര്ശീന്നൊക്കെ പറഞ്ഞാല്‍ ശരിയവുമൊ എന്തൊ? എന്തായലും എനിക്കു ഇക്ഷ ബൊധിഛു. ഇനിയും എഴുതനം കെട്ടൊ...
പരമെശ്വരന്‍ നംബൂരി, താഴക്കുളതു മന
തല്ലുകൊള്ളി നന്നായിട്ടുണ്ട്
ദൂരെയിരുന്നു കണ്ണൂര്‍-കൊലപാതരാഷ്ട്രിയം കാണുന്നവര്‍ക്കു ഇതൊരു തൊട്ടനുഭവം പോലെയാകും.
അനുഭവകഥയുടെ രൂപത്തിലെഴുതിയതുകൊണ്ട് മാത്രംതോന്നിയ ഒരുകാര്യം-സംഭാഷണത്തിലുടനീളം
ഒരേ സംസാരശൈലി നിലനിര്‍ത്താമായിരുന്നു.
serikkoru thallukolliyanennu thonnunnu, athond oru abhinandanathinteyo encouragementnteyo aavasyamundo?? But sathyathinte mukham viroopamanenkilum swaram kelkkan impamullathaa.. cheers
പരമേശ്വരന്, അനൂപ് : :)രണ്ടു പേര്‍ക്കും ഇവിടെ വന്നതിലും അഭിപ്രായ മറിയിച്ചതിലും നന്ദി. സന്തോഷം.ഇനിയും വരിക.
ഭൂമിപുത്രി : :))... താങ്കളുടെ വിലയേറിയ അഭിപ്രായം ഞാന്‍ ശിരസാ വഹിക്കുന്നു. പിന്നെ കണ്ണൂരുകാരന്റെ സംഭാഷണ ശൈലി അതേപടി വാക്കുകളാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് അത്. എന്തായാലും അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായ കുറിപ്പിന് നന്ദി.
മഴപ്പൂക്കളുടെ അഭിപ്രായത്തിനും നന്ദി. ഇനിയും വരിക...
Vaayichu pokumbol oru pazha ormayil evido nadannathu pole... [:)] Njan ninnodu veruthe parajatha njan vayichilla ennu.. njan ee blog oru 3 tavana vayichu........ I had the same feeling...
പന്തയക്കോഴി എന്ന തലക്കെട്ട് വളരെ നന്നായി.
പന്തയക്കോഴികള്‍ക്ക് പന്തയത്തില്നിന്ന് പിന്മാറാനുള്ള ഒരു ചോയ്സ് ഇല്ല.
ഹ്രിദയ സ്പ്അര്ഷിയായ ഒരു സംഭവതെ അന്നു ജയെറ്റന് ഈവിദെ പരന്ന്തു......
ആക്ഷാരാസ്ത്രാങല് ഹ്രിദയതിലെക് എതികാന് ഈ കാന്നുര്കാരാന്നു കഴിനിറ്റുന്ദു .....
ഹ്രിദയ സ്പ്അര്ഷിയായ ഒരു സംഭവതെ അന്നു ജയെറ്റന് ഈവിദെ പരന്ന്തു......
ആക്ഷാരാസ്ത്രാങല് ഹ്രിദയതിലെക് എതികാന് ഈ കാന്നുര്കാരാന്നു കഴിനിറ്റുന്ദു .....
good lines words....
മാഷേ..വല്ലാത്ത അനുഭവമായി ഈ കുറിപ്പു
ശരിക്കും ടച്ചിംഗ്.
kannurile യഥാര്‍ത്ഥ രാഷ്ട്രീയ മുഖം വരച്ചു കാണിച്ചു ... bloginte തലക്കെട്ടില്‍ എഴുതിയ പോലെ ഇതാണ് യാഥാര്‍ത്ഥ്യം...അയാളുടെ വികൃതമായ മുഖം മാത്രമാണ് യാഥാര്‍ത്ഥ്യത്തിന്റെ മുഖം.ഈ മുഖം എന്തെ കൊന്നു കൊല വിളിച്ചു നടക്കുന്നവര്‍ കാണാതെ പൂവുന്നു???
കഥ ഞമ്മക്കും ശ്ശി പിടിച്ചു നീം ഏതണം അല്ലേ തല്ലു കൊള്ളും അപ്പൊ പിന്നെ പേരും ശരിയാവും
‘ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....?‘ ഈ ചോദ്യം ഇതുപോലെ എത്ര പേര് ചോദിക്കുന്നുണ്ടാകും, അല്ലേ?
ഹൃദയസ്പര്‍ശിയായ കുറിപ്പ്..
പന്തയക്കോഴി എന്ന തലേക്കെട്ട് നഷ്ടപ്പെട്ട ഒരു കണ്ണു വികൃതമായ മുഖം സ്വന്തം കൂട്ടുകരേനെ പ്പോലും കൊല്ലാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയം .മൂല്യങ്ങള്‍ നഷ്ടപെട്ട രാഷ്ട്രീയം ഇങ്ങിനെ എത്രയോ ജീവിക്കുന്ന രക്തസാക്ഷി കളെ ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു .എന്ന് മാടമ്പ് വാസുദേവന്‍
“ചത്തെങ്കില് കണ്ണൂര്‍ ജില്ലാകമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..”
പന്തയക്കോഴി....!
അനുഭവ കുറിപ്പ് നന്നായിരിക്കുന്നു..തല്ലുകൊള്ളി ജയാ...
തല്ലുകൊള്ളീ. ഈ പോസ്റ്റ് ശരിക്കും ഉള്ളില്‍ തട്ടി. കുറെനാള്‍ കണ്ണൂര്‍ ജീവിച്ചതുകൊണ്ട് എനിക്കറിയാം ഇതുപോലെയുള്ളവരെ. കുറെ വൈകിയാണെങ്കിലും താനൊരു പന്തയക്കോഴി മാത്രമായിരുന്നെന്ന സത്യം സുരേന്ദ്രന് മനസ്സിലാക്കി. അതിനിയും മന്സ്സിലാക്കാത്ത എത്രയോ ചെറുപ്പക്കാര്‍ ഇനിയുമുണ്ട് ആ ചുവന്ന മണ്ണില്‍. താങ്കളുടെ ഈ പോസ്റ്റ്, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന ആ രക്തസാക്ഷിയെ, അവരെല്ലാം ഒന്ന് കണ്ടിരുന്നെങ്കില്‍.
താങ്കളൊരു പത്രക്കാരനല്ലേ, ഇതുപോലുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകില്ലേ ? അതെല്ലാം എഴുതൂ. അതൊക്കെയാണ് എനിക്ക് താല്‍പ്പര്യം, താങ്കളുടെ ആദ്യകാല പോസ്റ്റുകളേക്കാള്‍.
ആശംസകള്‍.
വിനോദ്: :) ചക്കരേ....നീ ആളൊരു മുത്തല്ലെ...
വഡോവസ്കി: :) സന്തോഷം അഭിപ്രായത്തിന്. പിന്നെ പന്തയക്കോഴികള്‍ക്ക് പന്തയത്തില്‍ നിന്ന് പിന്മാറാന് ചോയ്സ് ഇല്ല എന്നത് സത്യം. പക്ഷേ ഇനി ഉപകാരമില്ല എന്ന് കണ്ടാല്‍ യജമാനന് അതിനെ പിന്നെ എന്തുചെയ്യും..? അടുപ്പത്തെ വറചട്ടിയിലാകും പിന്നെ അതിന് സ്ഥാനം.....
ഗൌതം, കാര്‍ട്ടൂണിസ്റ്റ്, മനു, അഭിപ്രായങ്ങള്‍ക്ക് നന്ദി. :) ഇനിയും വരണേ ഇതു വഴിയൊക്കെ...
അനാമിക::) അതങ്ങിനെയാണ് അനാമിക, ആരും അതൊന്നും കാണാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
കൊസ്രാക്കഒള്ളി: :) പേര് അന്വര്ത്ഥമാക്കുകയാണോ....?
വീണാ....: ) മാടമ്പ് വാസുദേവന്‍:) സന്തോഷം... ഇനീം ഇതുവഴിയൊക്കെ വരണേ.....
അന്ന്യാ.... നമുക്ക് ഒന്നു ശ്രമിച്ച് നൊക്കാം അല്ലെ..?
നിരക്ഷരന്:: ) കോമ്രേഡ്.. ഒക്കെ ഒരോ നമ്പറുകളല്ലെ.. ഇനീം നോക്കാം ....
ഹൃദയത്തില്‍ തൊട്ട വിവരണം.നന്മ നേരുന്നു ജീവിക്കുന്ന ആ രക്തസാക്ഷിക്കും താങ്കള്‍ക്കും
rashtreeyathinde mattoru mughamanu nammal ei kathayilude kanunnathu....ennalum etra anubhavangal munnil kandalum eppozhum kure per....sarikkum nalla oru talamurayanu chorakkali kondu namukk nashtappedunnathu....appuvetta,really touching lines...
നല്ല വിവരണം.
"പന്തയക്കോഴി" എന്ന തലക്കെട്ട് വളരെ ചിന്തിപ്പിക്കുന്നതു്.
തല്ല് കൊള്ളി നന്നായിട്ടുണ്ട് നല്ല സുഖമുണ്ടായിരുന്നുവായിക്കാന് ഒപ്പം കണ്ണ് നീരിന്റെ ഉപ്പ് രസവും ........
കണ്ണൂര്‍..കണ്ണീര്..
കണ്ടും കേട്ടും പഴകിയെങ്കിലും പൊള്ളല്‍ മാറുന്നില്ലല്ലോ..
വളരെ ഒഴുക്കുള്ള രചന,
നന്നായിരിയ്കുന്നു....
ആശംസകള്‍
അനുഭവ കുറിപ്പ് നന്നായിരിക്കുന്നു..
ഹൊ! വല്ലാത്തൊരു അനുഭവം തന്നെ. വായിയ്കുമ്പോള്‍ പോലും എന്തോ ഒരു വല്ലായ്മ തോന്നുന്നു. അയാള്‍ ഇപ്പോള്‍ പശ്ചാത്തപിയ്ക്കുന്നതു വളരെ നല്ലതു തന്നെ. പക്ഷേ അവനവന് ചെയ്യുന്നതിനുള്ള ശിക്ഷ അവനവന് സ്വീകരിച്ചേ ഒക്കൂ.
ഹൃദയസ്പര്‍ശിയായ വിവരണം. ജയരാജിന്റെ ശാന്തം സിനിമയെ ഓര്‍മ്മിപ്പിച്ചു.
Interesting Bhai.
Subject so. :-)
Keep moving
:-)
upaasana
ജയന്..ശൈലി നന്നു...കഥാതന്തുവും...തന്മയത്വവുമുണ്ടു...ഇഷ്ടപ്പെട്ടു.ദൈനംദിനജീവിത്തില് കണ്ടുമുട്ടാനാകാവുന്ന ഒരു കഥാപാത്രം.നന്നു.തുട്ര്ന്നും എഴുതുമല്ലോ!എല്ലാവിധ ആശംസകളും നേരുന്നു..
Thanks for your posting and have a good weekend.
jayan....... veetil swasthamayi urndu,urangi, varthakal live cheythu kazhiyunna ninakku bhavanaye viriyichu kadhayezhutham......... kannurinte pashathalavaum kathiroorenna perum... surendranenna kadhapathravaum ellam .... enthinte perilanennum ariyam..... kollunnavanteyum chakunnavanteyum kanneru veena kadha vayanakkare karyikkum pazhe mone dinesha........ ekkadha veenda...... kollunnavanu munbil era mathrameyullu........ allathe arum pinnedu pashathapikkarilla....... veruthe oru eryai jeevitham pazhakkano......?
നല്ല അനുഭവ കുറിപ്പ് . ഒപ്പം ഉണ്ടും ഉറങ്ങിയും ഒരുമിച്ചു കളിച്ചു വളര്‍ന്ന ചങ്ങാതിമാരെ വെട്ടിയും കുത്തിയും കൊലപെടുതെണ്ടി വരുന്ന ഹത ഭാഗ്യന്മാരുടെ ജീവിതം നാം ഇനിയും കാണെണ്ടിയിരിക്കുന്നു. ഇന്നും കണ്നുരിനെ പോലുള്ള സ്ഥലങ്ങളിലെ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
nannayi pudayoor.. ormakal NS madhavante kadhapathram paranjathu pole Maranappettavante ECG... enkilum koottukara naanayi...
pamlsg@gmail.com
Post a Comment